നാദിര്‍ഷാ.... നന്മയുള്ളവരുടെ ക്ഷമയെ അധികം പരീക്ഷിക്കരുത്; അള മുട്ടിയാല്‍ ചേരയും കടിക്കും

നാദിര്‍ഷാ.... നന്മയുള്ളവരുടെ ക്ഷമയെ അധികം പരീക്ഷിക്കരുത്; അള മുട്ടിയാല്‍ ചേരയും കടിക്കും

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവരുടെ വിശ്വാസ സംഹിതകളെ മുറിപ്പെടുത്തുന്ന ഇത്തരം 'കലാ പരിപാടികള്‍' തുടരാനാണ് താങ്കളുടെ ഉദ്ദേശമെങ്കില്‍ ഒരു കാര്യം കൂടി വ്യക്തമാക്കാം.... 'അള മുട്ടിയാല്‍ ചേരയും കടിക്കും'.

കൊച്ചി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് ക്രൈസ്തവരുടെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ക്കുമേല്‍ അഴിഞ്ഞാട്ടം നടത്തുന്ന നാദിര്‍ഷാ എന്ന സിനിമാ തൊഴിലാളിയോട് ഒരു ചോദ്യം... അല്ല, വെല്ലുവിളി. ജയസൂര്യയെ നായകനാക്കി താങ്കള്‍ സംവിധാനം ചെയ്യുന്ന സിനിമയാണല്ലോ ഈശോ. 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈനും ഒപ്പമുണ്ട്. ഇതേപോലെ തന്നെ മുഹമ്മദ് 'നോട്ട് ഫ്രം ദ ഖുര്‍ആന്‍' എന്ന പേരില്‍ താങ്കള്‍ക്ക് ഒരു സിനിമയെടുക്കാന്‍ ധൈര്യമുണ്ടോ?.. അതില്‍ അഭിനയിക്കാന്‍ ജയസൂര്യയ്ക്കും മറ്റ് ശിങ്കിടി താരങ്ങള്‍ക്കും ധൈര്യമുണ്ടോ?

ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പു തന്നെ തല നടുറോഡിലൂടെ പന്തുപോലെ ഉരുളും. ഹൈന്ദവ വിശ്വാസത്തെ മുറിപ്പെടുത്തുന്ന തരത്തില്‍ സിനിമയെടുത്താലും സ്ഥിതി മറിച്ചാകില്ല. എന്നാല്‍ ബൈബിളും ജപാമാലയും കൈകളിലേന്തുന്ന സമാധാന കാംഷികളായ ക്രിസ്ത്യാനികളുടെ നെഞ്ചത്തു കയറി പൊങ്കാലയിട്ടാലും ദേഹത്ത് ചെളിപോലും പറ്റില്ലെന്ന് താങ്കള്‍ക്ക് നന്നായറിയാം. അതുകൊണ്ടാണല്ലോ താങ്കളുടെ പല സിനിമകളിലും ക്രൈസ്തവ വിരുദ്ധതയെ കച്ചവടച്ചരക്കാക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടക്കുന്നത്.

സിനിമയ്‌ക്കെതിരെ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിഷേധം അലയടിച്ചപ്പോള്‍ താങ്കളുടെ ഭാഗത്തു നിന്നും വന്ന വിവരംകെട്ട പ്രതികരണം എത്രയോ മ്ലേച്ഛമാണ്. ബൈബിളിലെ യേശുവിനെ അല്ല ഉദ്ദേശിച്ചത് പോലും. ബൈബിളില്‍ അല്ലാതെ താങ്കള്‍ യേശുവിനെക്കുറിച്ച് അറിഞ്ഞ ആ 'വിജ്ഞാന കോശം' ഏതാണന്ന് അറിഞ്ഞാല്‍ കൊള്ളാം. കേശു ഈ വീടിന്റെ നാഥന്‍ എന്ന അടുത്ത പടത്തിന്റെ പിന്നിലെ ഉദ്ദേശവും മനസിലാകുന്നുണ്ട്.

ചില ദേശവിരുദ്ധ, സാമൂഹ്യ വിരുദ്ധ സംഘടനകളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ ഇദ്ദേഹം കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നത് താങ്കളുടെയും കുടുംബത്തിന്റെയും വയറ്റിപ്പിഴപ്പിന്റെ പ്രശ്‌നമായിരിക്കാം. അതൊക്കെ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ അന്വേഷിക്കട്ടെ. പക്ഷേ, അത് നസ്രാണികളുടെ വിശ്വാസ സങ്കല്‍പ്പങ്ങളെ മുറിപ്പെടുത്തിക്കൊണ്ടു വേണ്ട.

ഒരു കാല്‍ നൂറ്റാണ്ട് മുമ്പ് എറണാകുളം നോര്‍ത്തിലുള്ള വിശ്വവിഖ്യാത കലാകേന്ദ്രമായ കലാഭവന്റെ വരാന്തയില്‍ മണിക്കൂറുകളോളം കാത്തു നിന്ന് വന്ദ്യ പുരോഹിതനായ ആബേലച്ചനെ കണ്ടത് ശരിക്കും വയറ്റിപ്പിഴപ്പ് മാറ്റാനായിരുന്നല്ലോ. പണവും പത്രാസും വന്നപ്പോള്‍ പഞ്ഞം കിടന്ന് പിന്നിട്ട വഴികള്‍ മറക്കരുത്... അത്യാഢംബര കാറുകളില്‍ ചീറിപ്പായുമ്പോള്‍ പണ്ട് തുരുമ്പു പിടിച്ച സൈക്കിള്‍ ചവിട്ടി നടന്നതും വിശന്നപ്പോള്‍ പൈപ്പ് വെള്ളം കുടിച്ച് വയറു നിറച്ചതും മറന്നു പോകരുത്. ഈ നിലയിലെത്താന്‍ കൈ പിടിച്ച് കരുതല്‍ നല്‍കിയ ഫാദര്‍ ആബേല്‍ എന്ന ആ ക്രൈസ്തവ പുരോഹിതനെ ഇടയ്‌ക്കെങ്കിലും ഓര്‍ക്കുന്നത് ഗുരു ശാപത്തില്‍ നിന്നും രക്ഷനേടാന്‍ ഉപകരിക്കും.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവരുടെ വിശ്വാസ സംഹിതകളെ മുറിപ്പെടുത്തുന്ന ഇത്തരം 'കലാ പരിപാടികള്‍' തുടരാനാണ് താങ്കളുടെ ഉദ്ദേശമെങ്കില്‍ ഒരു കാര്യം കൂടി വ്യക്തമാക്കാം.... 'അള മുട്ടിയാല്‍ ചേരയും കടിക്കും'.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.