കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടന പ്രകാരം അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ രൂപീകരിച്ചു. മലങ്കര മെത്രാപ്പോലീത്തായുടെ അഭാവത്തില്‍ സഭയുടെ ഭരണനിര്‍വ്വഹണത്തിന് ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് അധ്യക്ഷനായ കമ്മിറ്റിയില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ സെക്രട്ടറിയും യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോണ്‍ എന്നിവര്‍ മറ്റു കൗണ്‍സില്‍ അംഗങ്ങളുമായി പ്രവര്‍ത്തിക്കും.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേര്‍ന്നത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും യോഗത്തില്‍ പങ്കെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പരുമല സെമിനാരി മുന്‍ മാനേജര്‍ ഔഗേന്‍ റമ്ബാന്റെയും വിയോഗത്തില്‍ മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 30-ാം അടിയന്തിരം ഓഗസ്റ്റ് 10ന് എല്ലാ ഭദ്രാസന കേന്ദ്രങ്ങളിലും വിശേഷാല്‍ കുന്നംകുളം ഭദ്രാസന കേന്ദ്രത്തിലും നടക്കും. 40ാം അടിയന്തിരം സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഓഗസ്റ്റ് 20ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടത്തപ്പെടും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.