കോവിഡ് വാക്‌സിൻ: രാജ്യത്ത് 48 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

കോവിഡ് വാക്‌സിൻ: രാജ്യത്ത് 48 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് 48 കോടി പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ 51.51 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

18-44 പ്രായപരിതിയിലുള്ള 17.33 കോടി പേര്‍ക്കാണ് ഇതുവരെ വാക്‌സിനേഷന്‍ പൂര്‍ത്തിയായത്. ഈ പ്രായപരിതിയിലുള്ള 29,43,889 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 3,87,076 പേര്‍ക്ക് സെക്കന്റ് ഡോസ് വാക്‌സിനും ഇന്നലെ നല്‍കി.

മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 18-44 പ്രായപരിതിയിലുള്ള ഒരു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഈ പ്രായപരിതിയിലുള്ള 10 ലക്ഷം പേര്‍ക്ക് മാത്രമാണ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും 4,04,958 കോവിഡ് ആക്ടീവ് കേസുകള്‍ ഉണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.