ടോക്യോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പുനിയ സെമിയില്‍ പുറത്ത്

ടോക്യോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പുനിയ സെമിയില്‍ പുറത്ത്

ടോക്യോ: ഒളിമ്പിക്സിൽ പുരുഷന്‍മാരുടെ ഗുസ്തിയിൽ 86 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷയായിരുന്ന ദീപക് പുനിയ സെമിയില്‍ പുറത്തായി. ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്ലറോട് ആദ്യ റൗണ്ടില്‍ തന്നെ പത്തു പോയിന്റിനാണ് പുനിയ തോല്‍വി ഏറ്റുവാങ്ങിയത്.

റൗണ്ട് ഓഫ് 16 മത്സരത്തില്‍ നൈജീരിയന്‍ താരമായ എകേറെകീമേ അഗിയോമോറിനെ 12-1ന് തകര്‍ത്തെറിഞ്ഞ പ്രകടനവുമായി ക്വാര്‍ട്ടറില്‍ എത്തിയ ദീപക് പുനിയ ചൈനീസ് താരത്തിനെതിരെ അവസാന നിമിഷം പുറത്തെടുത്ത മികവിലൂടെയാണ് ജയം നേടിയെടുത്തത്.

ആദ്യ റൗണ്ടില്‍ ദീപക് 1-0ന് മുന്നിലായിരുന്നു. 3-1ന് മുന്നിലായിരുന്ന ദീപക് പിന്നീട് 5-1ന്റെ ലീഡ് നേടിയെങ്കിലും ഈ തീരുമാനത്തെ ചലഞ്ച് ചെയ്ത ചൈന താരത്തിന്റെ ലീഡ് കുറച്ച്‌ കൊണ്ടുവന്നു. പിന്നാലെ തന്നെ ചൈനീസ് താരം 3-3ന് ദീപക്കിന് ഒപ്പമെത്തി.

അവസാന അഞ്ച് സെക്കന്റില്‍ നടത്തിയ മികച്ച പ്രകടനമാണ് ജയം നേടിക്കൊടുത്തത്. ഇതില്‍ നിന്നും മൂന്ന് പോയിന്റ് നേടിയ താരം മത്സരം 6-3 എന്ന നിലയില്‍ ജയിക്കുകയായിരുന്നു. ഇനി വെങ്കല മെഡലിനായി ദീപക് പുനിയ മത്സരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.