ഭാരതത്തിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് എസ്എംസിഎ കുവൈറ്റ് വെബ്ബിനാർ സംഘടിപ്പിച്ചു

ഭാരതത്തിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച്  എസ്എംസിഎ  കുവൈറ്റ് വെബ്ബിനാർ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി:  ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിലേക്കു കടക്കുന്ന അവസരത്തിൽ തന്റെ മക്കളിൽ ന്യൂനപക്ഷമായവർക്കുവേണ്ടി ആ അമ്മ ഒരുക്കിയിരിക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് കൂടുതൽ അറിയുവാനുള്ള അവസരം ഉണ്ടാവുന്നത് എന്തുകൊണ്ടും കാലിക പ്രസക്തിയുള്ളതും നല്ല ഭാവിയുടെ വഴി തുറക്കുന്നതുമാണെന്ന്  റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. എസ്എംസിഎ  കുവൈറ്റ് സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ ക്ഷേമവും എന്ന വിഷയത്തിലെ വെബ്ബിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എസ്എംസിഎ  പ്രസിഡന്റ്  ബിജോയ് പാലാക്കുന്നേൽ അധ്യക്ഷൻ ആയിരുന്നു. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക് എന്നിവർ ക്‌ളാസ്സുകൾ നയിച്ചു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ പലതും നമ്മുടെ അറിവില്ലായ്മകൊണ്ട് ആണ് നമുക്ക് നഷ്ടമാവുന്നതെന്നും സ്വയം മനസിലാക്കിയാൽ അവകാശങ്ങൾ നമുക്ക് കൂടി നേടുവാൻ സാധിക്കുമെന്നും ക്‌ളാസ്സുകളിലൂടെ വിശദമാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളും ന്യൂനപക്ഷ ക്ഷേമ വകുപ്പും വളരെ മികച്ച പല പദ്ധതികളും അവതരിപ്പിക്കാറുണ്ടെങ്കിലും നമ്മളിൽ ഭൂരിഭാഗവും അവയോടു മുഖം തിരിച്ചു നിൽക്കുകയാണ് ചെയ്യാറുള്ളത്.

ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ മുൻപാകെ സമർപ്പിക്കേണ്ട ഇരുപതിന ക്രൈസ്‌തവ ന്യുനപക്ഷാവകാശ രേഖ  ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ അവതരിപ്പിച്ചു. കുവൈറ്റിലെ വിവിധ ക്രിസ്തീയ സഭകളിനിന്നുള്ള അത്മായ നേതാക്കൾ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി മനോജ് ആന്റണി മോഡറേറ്റർ ആയിരുന്നു. ഗ്ലോബൽ വൈസ് പ്രസിഡന്റ് സുനിൽ റാപ്പുഴ ചർച്ചകൾ ഉപസംഹരിച്ച്  സംസാരിച്ചു. പ്രവാസികളായ ക്രൈസ്‌തവർക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള പല സംശയങ്ങളും തെറ്റിദ്ധാരണകളും ദുരീകരിക്കുന്നതിന്  ക്‌ളാസ്സുകളും ചർച്ചകളും ഇടയാക്കി. ഫഹാഹീൽ ഏരിയ നേതൃത്വം നൽകിയ വെബ്ബിനാർ ആരംഭിച്ചത് ജനറൽ കൺവീനർ ജോഷ്വാ ചാക്കോയുടെ ആമുഖ പ്രസംഗത്തോടെയാണ്. വൈസ് പ്രസിഡണ്ട് ഷാജി മോൻ ഏരെത്ര, ഏരിയ സെക്രട്ടറി അജോഷ് ആന്റണി, ഏരിയ ട്രഷറർ തോമസ് ആന്റണി, ജോസഫ് കോട്ടൂർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.  ട്രഷറർ സാലു പീറ്റർ നന്ദി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.