ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച ലോട്‌സിയുടെയും മക്കളായ ക്രിസിന്റെയും കാറ്റലിന്റെയും സംസ്‌കാരം ഓഗസ്റ്റ് 10-ന് നടക്കും. സംസ്‌കാരശുശ്രൂഷ രാവിലെ 11.30-ന് ഹില്‍ക്രെസ്റ്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 1.30-നും 2.30-നും ഇടയില്‍ മൗണ്ട് ഗ്രാവറ്റ് സെമിത്തേരിയില്‍ നടക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 10 പേര്‍ക്ക് മാത്രമേ ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാനാകൂ. കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നു ഫാ. എബ്രഹാം കഴുനടിയില്‍ അറിയിച്ചു.
തൃശൂര്‍ ചാലക്കുടി പോട്ട ചുള്ളിയാടാന്‍ വീട്ടില്‍ ബിബിന്റെ ഭാര്യയാണ് ലോട്‌സി.
കഴിഞ്ഞ മാസം 22-നാണ് വാഹനാപകടമുണ്ടായത്. ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചില്‍നിന്നും ക്വാന്‍സ് ലാന്‍ഡിലെ ബ്രിസ്ബനിലേക്കു പോകുന്ന വഴിയാണ് മില്ലര്‍മാന്‍ ഡൗണ്‍സില്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ലോട്‌സിയും ഇളയ മകള്‍ കാറ്റ്ലിന്‍ ബിബിനും തല്‍ക്ഷണം മരിച്ചിരുന്നു. ബിബിനും മറ്റു രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ക്രിസിനെ അന്നുതന്നെ ക്വീന്‍സ് ലാന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നിന് ക്രിസും മരണത്തിനു കീഴടങ്ങുകയായിരുന്നു.
ലോട്ട്‌സിയുടെയും രണ്ടു മക്കളുടെയും മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കളും നാട്ടിലുള്ള ബന്ധുക്കളും.
ഒരു വര്‍ഷം മുന്‍പാണ് കുടുംബം ഓസ്‌ട്രേലിയയില്‍ എത്തിയത്. ആദ്യം ഓറഞ്ചിലാണു ജോലി ചെയ്തത്. നഴ്‌സായി ജോലി ചെയ്തിരുന്ന ലോട്‌സി പുതിയ ജോലിക്കു പ്രവേശിക്കുന്നതിനായി ബ്രിസ്ബനിലേക്കു താമസം മാറുന്നതിനുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.