കൊവിഡ് പരിശോധനയ്‌ക്ക് ആര്‍ ടി - പി സി ആര്‍ ടെസ്‌റ്റ് നിര്‍ബന്ധം; ആന്റിജന്‍ പോരെന്ന് കേന്ദ്രം

കൊവിഡ് പരിശോധനയ്‌ക്ക് ആര്‍ ടി - പി സി ആര്‍ ടെസ്‌റ്റ് നിര്‍ബന്ധം; ആന്റിജന്‍ പോരെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന ആന്റിജനില്‍ ഒതുങ്ങില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി-പി.സി.ആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും പി.സി.ആര്‍ ടെസ്റ്റ് നടത്തണം. രോഗലക്ഷണമുള്ളവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു.

ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതും പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ ആളുകള്‍, രോഗലക്ഷങ്ങളില്ലാത്തതും ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതും തുടര്‍ന്ന് 2 മുതല്‍ 3 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നതുമായ ആളുകള്‍ എന്നിവര്‍ പി സി ആര്‍ ടെസ്റ്റിന് വിധേയമാകണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയ രോഗലക്ഷണങ്ങളുള്ള കേസുകള്‍ പരിശോധിക്കപ്പെടാതിരുന്നാല്‍ അവരുടെ സമ്ബര്‍ക്കത്തിലൂടെ രോഗം പടരാന്‍ സാദ്ധ്യതയുണ്ട്. ഇത് തടയാന്‍ പി സി ആര്‍ പരിശോധന അത്യാവശ്യമാണ്. തെറ്റായ നെഗറ്റീവ് പരിശോധനാ ഫലങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ക്വാറന്റീന്‍ ചെയ്യുന്നതിനും ആശുപത്രിയില്‍ പ്രവേശിക്കുന്നതും ഇത് സഹായിക്കും.

വ്യാപകമായ പരിശോധനയ്ക്കും പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനും ആന്റിജന്‍ പരിശോധനകള്‍ ഉപയോഗിക്കുമ്ബോള്‍ തന്നെ കോവിഡ് പരിശോധനയില്‍ ഏറ്റവും ഫലപ്രദം പി സി ആര്‍ ടെസ്റ്റ് തന്നെയെന്ന് കത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തരമായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, പരീക്ഷ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം പുതുക്കി. സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടക്കാനിരിക്കെയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്. പരീക്ഷ കേന്ദ്രങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മാതാപിതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും ഇതു പാലിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.