ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി മുതൽ വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പില്‍ ലഭിക്കുക.
കോവിനില്‍ രസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്സ്ആപ്പ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കുകയൊള്ളു. 9013151515 എന്ന നമ്പർ ഫോണില്‍ സേവ് ചെയ്യണം. ഈ നമ്പർ വാട്സ്‌ആപ്പില്‍ തുറന്നശേഷം 'Download certificate' എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക.
ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്സ്‌ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഇവിടെ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ഡൗണ്‍ലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുളള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.