ഒളിംപിക്സ് മാമാങ്കത്തിന് തിരശീല വീണു; ഇനി 2024ല്‍ പാരീസില്‍

ഒളിംപിക്സ്  മാമാങ്കത്തിന് തിരശീല വീണു; ഇനി 2024ല്‍ പാരീസില്‍

ടോക്യോ:  കായിക മാമാങ്കത്തിന് തിരശീല വീണു. കടുത്ത നിയന്ത്രണങ്ങള്‍ക്കൊടുവില്‍ 17 ദിന രാത്രങ്ങള്‍ സമ്മാനിച്ച ഒളിംപിക്സിനാണ് ഇന്ന് സമാപനം കുറിച്ചത്.  മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ഇനി പാരീസെന്ന സ്വപ്ന നഗരത്തില്‍ കാണാമെന്ന ഉറപ്പോടെ അത്ലറ്റുകള്‍ ടോക്യോയോട് വിടചൊല്ലി. ജപ്പാന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഒരുമിച്ച് മുന്നോട്ട് എന്നതായിരുന്നു സമാപനച്ചടങ്ങിന്റെ ആശയം.

സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയില്‍ വെങ്കലവുമായി തിളങ്ങിയ ബജ്റംഗ് പുനിയ ഇന്ത്യന്‍ പതാകയേന്തി. ഒളിംപിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി 48-ാം സ്ഥാനത്തെത്തി. റിയോയില്‍ വെറും രണ്ടു മെഡലുകളുമായി 67-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഇത്തവണ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ അത്ലറ്റിക്സില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ നേട്ടം നമ്മള്‍ സ്വന്തമാക്കി. മീരാബായ് ചാനു, രവികുമാര്‍ ദഹിയ എന്നിവര്‍ വെള്ളി നേടിയപ്പോള്‍ പി.വി സിന്ധു, ലവ്ലിന ബോര്‍ഗൊഹെയ്ന്‍, ബജ്റംഗ് പുനിയ, ഇന്ത്യന്‍ ഹോക്കി ടീം എന്നിവരിലൂടെ നാല് വെങ്കലവും ഇന്ത്യയ്ക്ക് സ്വന്തമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.