മാര്‍പാപ്പയ്ക്ക് തപാലില്‍ മൂന്ന് വെടിയുണ്ടകള്‍; അന്വേഷണം ആരംഭിച്ചു

മാര്‍പാപ്പയ്ക്ക് തപാലില്‍ മൂന്ന് വെടിയുണ്ടകള്‍; അന്വേഷണം ആരംഭിച്ചു

മിലന്‍ (ഇറ്റലി): ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പേരില്‍ തപാലില്‍ അയച്ച മൂന്ന് വെടിയുണ്ടകള്‍ തപാല്‍ ജീവനക്കാര്‍ കണ്ടെത്തി. പിസ്റ്റലില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവയെന്നു കരുതുന്നു.

ഉത്തര ഇറ്റലിയിലുള്ള മിലനിലെ തപാല്‍ ജീവനക്കാരാണ് ഇതു കണ്ടെത്തിയത്. കത്തുകള്‍ തരം തിരിക്കുന്നതിനിടെ സംശയം തോന്നിയ ജീവനക്കാര്‍ കവര്‍ പൊട്ടിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനു കൈമാറി. ഫ്രാന്‍സില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.

പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍, റോം എന്ന വിലാസം കൈകൊണ്ട് വെടിപ്പില്ലാത്ത അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്. മാനസിക പ്രശ്‌നങ്ങളുള്ള ആരെങ്കിലുമാകാം അയച്ചതെന്നു സംശയിക്കുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.