ബെയ്ജിങ്: ലോകം വീക്ഷിച്ച ചൈനയിലെ ആനക്കൂട്ടങ്ങള്‍ ജന്മഗൃഹത്തിലേയ്ക്ക് മടങ്ങുന്നു. കാട്ടിലേക്കു മടങ്ങുന്ന ആനകളുടെ പാതയില്‍ നിന്ന് ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു. യുനാന്‍ പ്രവിശ്യയില്‍ നിന്നാണ് ആളുകളെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നേരത്തെ ഉണ്ടായിരുന്ന വാസസ്ഥലത്തു നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ആനക്കൂട്ടമുള്ളത്. അവ യുവാന്‍ജാങ് നദി കടന്നതായും തെക്കന്‍ ഭാഗത്തേക്കുള്ള യാത്ര തുടരുകയാണെന്നും നിരീക്ഷണ സംഘത്തിലെ തലവന്‍ വാന്‍ യോങ് പറഞ്ഞു.
25,000 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്രോണുകളും വാഹനങ്ങളും ഉപയോഗിച്ച് ആനകളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. യുനാന്‍ പ്രവിശ്യയിലെ മ്യാന്‍മാര്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിഷ്വാങ്‌ബെന്ന ദായ് ദേശീയോദ്യാനത്തില്‍ നിന്നും 17 മാസം മുമ്പാണ് സംഘം സഞ്ചാരം ആരംഭിച്ചത്. ആനകളുടെ കൗതുക യാത്ര ലോകശ്രദ്ധ നേടിയിരുന്നു. വിനോദസഞ്ചാര മേഖലയായ കുന്‍മിങ്ങിനു സമീപംവരെ എത്തിയശേഷമാണ് മടക്കം. ഇതിനോടകം അവ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു കഴിഞ്ഞു.
ആനകളുടെ പതിവില്ലാത്ത ദേശാടനത്തിന്റെ കാരണം വിദഗ്ധര്‍ക്ക് കണ്ടെത്താനായിട്ടില്ല. അനുഭവപരിചയമില്ലാത്ത നേതാവ് സംഘത്തെ നയിക്കുന്നതാണ് പലായനത്തിന് കാരണമെന്ന് ഒരു സംഘം അഭിപ്രായപ്പെടുന്നു. എന്നാല്‍, പുതിയ വാസസ്ഥാനം തേടിയാണ് പ്രയാണമെന്നാണ് മറ്റൊരുവാദം. വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകളില്‍ 300 എണ്ണം മാത്രമാണ് ചൈനയില്‍ നിലവില്‍ അവശേഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.