വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം നാം പലപ്പോഴും കേട്ടിട്ടുണ്ടാകും. ഹേമ ആനന്ദ് എന്ന കര്‍ഷകയുടെ ജീവിതത്തെ വര്‍ണ്ണിക്കാനും ഈ വാചകം തന്നെയാണ് ഏറ്റവും ഉചിതം. കര്‍ണാടകയിലെ ഗൗരിപുര എന്ന ഗ്രാമത്തിലെ കര്‍ഷകയാണ് ഹേമ. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇവര്‍ വിപണനം നടത്തുന്നത്. അതും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി.
വീട്ടില്‍ എല്ലാവരും ഉറക്കം ഉണരുന്നതിന് മുമ്പേ ഹേമ ഉറക്കം ഉണരും. വീട്ടില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് ഫാം. 20 പശുക്കളുണ്ട് ഫാമില്‍. ജോലിക്കാരുമുണ്ട്. എല്ലാ ദിവസവും 20 പശുക്കളില്‍ നിന്നുമായി കുറഞ്ഞത് 50 ലിറ്റര്‍ പാലെങ്കിലും കിട്ടും. ഈ പാടുമായി ഹേമ വീട്ടിലേക്ക് മടങ്ങിയെത്തും. ശേഷം വീടിന് മുമ്പില്‍ പാല് വയ്ക്കും. പാല് വാങ്ങാനെത്തുന്നവര്‍ക്ക് അത് എടുക്കാം. പണം അവിടെ വെച്ചാല്‍ മതി. തിരക്കുകള്‍ ഒക്കെ കഴിയുമ്പോഴാണ് വീടിന് പുറത്തിറങ്ങി പണം എടുക്കുന്നത്.
30 ഏക്കറോളമുള്ള കൃഷിയിടവുമുണ്ട് ഹേമയ്ക്ക്. പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന വിളകളാണ് ഈ ഫാമിലുള്ളത്. പൂര്‍ണ്ണമായും ജൈവരീതിയിലാണ് ഇവിടുത്തെ കൃഷി. വൈകുന്നേരം വരെ ഈ ഫാമിലായിരിക്കും ഹേമ. ശേഷം തന്റെ സ്റ്റാളിലേക്ക്.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഹേമയുടെ സ്റ്റാള്‍. അവിടെ സാധനങ്ങളുടെ വിലവിവരങ്ങള്‍ അടങ്ങിയ ഒരു ചാര്‍ട്ട് തൂക്കിയിട്ടുണ്ട്. മാത്രമല്ല അളന്നെടുക്കാനുള്ള സൗകര്യവുമുണ്ട്. ആവശ്യക്കാര്‍ക്ക് പച്ചക്കറികളും പഴങ്ങളുമെല്ലാം അളന്നെടുക്കാം. സമീപത്തുള്ള ബോക്‌സില്‍ പണം നിക്ഷേപിച്ചാല്‍ മതിയാകും.
ഹേമയുടെ വീടിന്റെ മുറ്റത്തോ കടയിലോ സിസിടിവി ഇല്ല. എല്ലാം ഒരു വിശ്വാസമാണ് ഹേമയ്ക്ക്. ഈ വിശ്വാസത്തില്‍ നിന്നുകൊണ്ടു തന്നെയാണ് ഹേമയുടെ കാര്‍ഷിക രീതിയും. ഇതുതന്നെയാണ് ഈ കര്‍ഷകയെ പലര്‍ക്കും പ്രിയങ്കരിയാക്കുന്നതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.