മാർ സ്ലീവാ മെഡിസിറ്റിയെ അപകീർത്തിപ്പെടുത്താൻ ഗൂഢശ്രമം; മാനേജ്മെൻറ്

മാർ സ്ലീവാ മെഡിസിറ്റിയെ അപകീർത്തിപ്പെടുത്താൻ  ഗൂഢശ്രമം; മാനേജ്മെൻറ്

കോട്ടയം : പൊതു സമൂഹത്തിന് നന്മ ചെയ്യാൻ ആരംഭിച്ച ചേർപ്പുങ്കൽ മെഡിസിറ്റിയെ അപകീർത്തിപ്പെടുത്താനും തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ ഏതാനുംപേർ മനഃപൂർവം ശ്രമിക്കുന്നതായി മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ മാനേജ്‌മന്റ് അറിയിച്ചു. നിത്യേനയെന്നോണം വർധിച്ചു വരുന്ന മാർസ്ലീവാ ഹോസ്പിറ്റലിൻ്റെ ജനപ്രീതിയെ ഇകഴ്ത്തുക എന്നതാവാം ഇവർ ഉദ്ദേശിക്കുന്നതെങ്കിലും അത് പാഴ് വേല മാത്രമാകുമെന്ന് അവർ കൂട്ടിച്ചേർത്തു,

പാവപ്പെട്ട രോഗികൾക്ക് ചികിത്സാനുകൂല്യമായി മാത്രം തുടക്കം മുതൽ ഓരോ വർഷവും 70 ലക്ഷം മുതൽ ഒരു കോടി രൂപാ വരെ ആശുപത്രി മാനേജ്മെൻ്റ് നീക്കിവെയ്ക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ സീന്യൂസ്‌ലൈവ് പ്രതിനിധിയെ അറിയിച്ചു. കോവിഡ് പരിശോധനയ്ക്കായി ഇവിടെ ട്രൂനെറ്റ് ടെസ്റ്റാണ് നടത്തുന്നത്. ഇതിൻ്റെ കൃത്യത 70 % ആണ്. അത് പല സ്ഥലങ്ങളിൽ ടെസ്റ്റ് ചെയ്യുമ്പോഴും ചിലപ്പോൾ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

780 രൂപയുടെ കോവിഡ് വാക്‌സിൻ 700 രൂപയ്ക്കാണ് മാർ സ്ലീവയിൽ നൽകുന്നത്. സംസ്ഥാന ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ മാത്രമാണ് കോവിഡ് രോഗികളെ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ശുശ്രൂഷിക്കുന്നത്. ഇത് ആർക്കും പരിശോധിക്കാവുന്നതാണ്.

കോവിഡ് മൂർദ്ധന്യവസ്ഥയിലും സൗജന്യമായി വീടുകളിലെത്തി കോവിഡ് രോഗികൾക്ക് വേണ്ട പരിചരണവും മരുന്നുകളും നൽകിയ കോവിഡ് ഫൈറ്റേഴ്സിൻ്റെ പ്രവർത്തനം കേരളത്തിലാദ്യമായി ആവിഷ്ക്കരിച്ചത് മാർസ്ലീവാ മെഡിസിറ്റിയാണ്. ഈ ഒറ്റ സേവന പ്രവർത്തനത്തിന് ഔദ്യോഗിക മേഖലകളിലുള്ളവരുടേയും നിരവധി ജനപ്രതിനിധികളുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോവിഡ് രോഗികളുള്ള ഓരോ വീട്ടിലും കയറിയിറങ്ങി സേവനമെത്തിക്കുമ്പോൾ, ആശ്വാസമനസ്സോടെ മിഴി നിറഞ്ഞ് വീട്ടുകാർ പറയുന്ന നന്ദി വാക്കുകൾ ആതുരസേവന മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായാണ് മാർ സ്ലീവാ കരുതുന്നത്. കോവിഡ് പോസിറ്റീവായ ഗർഭിണിയായ സ്ത്രീ, ആശുപത്രിയിൽ പരിശോധിച്ച പോസിറ്റീവ് റിസൾട്ട് ലഭിച്ചതിനു ശേഷം അഡ്മിറ്റ് ആവാൻ വരാതിരുന്ന സാഹചര്യത്തിൽ തിരികെ വിളിച്ചത്. കോവിഡ് പോസിറ്റീവ് ആയ രോഗി ഗർഭിണി ആയതിനാൽ അഡ്മിഷൻ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു വിളിച്ചത് .

നിലവിലെ സാഹചര്യത്തിൽ കോവിഡ് സംബന്ധിച്ചും കോവിഡ് അഡ്മിഷന് വേണ്ടിയും ഒട്ടനവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പാവപ്പെട്ട രോഗികളെ കഴിയുന്നത്ര പരിചരിക്കണം എന്നാണ് ആശുപത്രി മാനേജ്മെൻ്റ് പോലും ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുള്ളത്. ന്യായമായ ഏതു പരാതിയ്ക്കും തീർപ്പു കൽപ്പിക്കാൻ ആശുപത്രി മാനേജ് മെൻ്റ് സദാ സന്നദ്ധവുമാണ്.ഈ സാഹചര്യത്തിൽപ്പോലും സമൂഹ മാധ്യമങ്ങളിലൂടെ താറടിക്കുന്ന ഒന്നോ- രണ്ടോ പേരുടെ "ഉദ്ദേശം " നന്നായി മനസ്സിലാക്കുന്നുണ്ട്. എന്നാലും ഒരിക്കലും ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്ത ഒരു നടപടിയും മാർ സ്ലീവ യുടെ ഭാഗത്തു നിന്നുണ്ടാവുകയില്ല. സമൂഹത്തിൽ തേജോവധം ചെയ്ത് മാർ സ്ലീവയിൽ നിന്ന് പൈസ വാങ്ങാമെന്ന വ്യാമോഹവും ആർക്കും വേണ്ട. ഇനിയും ഇത്തരം നീക്കങ്ങളുണ്ടായാൽ തീർച്ചയായും നിയമത്തിൻ്റെ വഴി തേടുമെന്ന് ഹോസ്പിറ്റൽ മാനേജ്‌മന്റ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.