അബിജാന്‍: പഴകി തേഞ്ഞ് ആളുകള്‍ ഉപേക്ഷിക്കുന്ന ചേരുപ്പില്‍ നിന്ന് വരുമാനം കണ്ടെത്തി ഒരു ചെറുപ്പക്കാരന്‍. ബീച്ചിലും വഴിയിലും ഒക്കെ ആളുകള്‍ ഉപേക്ഷിക്കുന്ന ചെരുപ്പുകള്‍ ശേഖരിച്ച് മികച്ച കലാസൃഷ്ടികള്‍ നിര്‍മിക്കുകയാണ് ഐവേറിയന്‍ ആര്‍ട്ടിസ്റ്റ് അരിസ്റ്റൈഡ് കുവാമെ. ഇങ്ങനെ ചെരുപ്പ് മുറിച്ചെടുത്ത് നിര്‍മിക്കുന്ന കലാസൃഷ്ടികളില്‍ ഒന്നിന് ഈടാക്കുന്നത് 70,000 രൂപയിലേറെയാണ്.
ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ നിന്നുള്ള 26കാരനായ കുവാമെ പറയുന്നത് ഇവയുടെ നിര്‍മാണം അത്ര എളുപ്പമല്ലെന്നാണ്. അതുകൊണ്ടാണ് തന്റെ സൃഷ്ടികള്‍ക്ക് വില കൂടുതല്‍. ചെരുപ്പുകള്‍ വൃത്തിയാക്കി റബ്ബറും പ്ലാസ്റ്റിക് സോളുകളും ഒക്കെ കഷണങ്ങളായി മുറിച്ചാണ് കൊളാഷ് നിര്‍മാണം.
താരതമ്യേന ചെലവു കുറഞ്ഞ രീതിയിലാണ് ഇവ നിര്‍മിക്കുന്നത്. പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ നിന്നാണ് സൃഷ്ടികള്‍ ഉടലെടുക്കുന്നത്. ചിത്രങ്ങളും അക്ഷരങ്ങളും ഒക്കെ റബ്ബര്‍ സോളുകളില്‍ ആലേഖനം ചെയ്ത് ഇതിലാണ് പെയിന്റ് ചെയ്യുന്നത്.
ഏറെ വൈദഗ്ധ്യം ആവശ്യമുള്ള കലാസൃഷ്ടികള്‍ നിര്‍മിക്കുക മാത്രമല്ല. വലിയൊരു മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക കൂടിയാണ് ഈ കലാകാരന്‍. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിവര്‍ഷം 13 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആണ് സമുദ്രങ്ങളിലേക്ക് തള്ളുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ബീച്ചുകളിലും ചിതറിക്കിടക്കുകയാണ്. ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ചാണ് കലാസൃഷ്ടി. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് കലാസൃഷ്ടികള്‍ ഇപ്പോള്‍ ഐവറി കോസ്റ്റിന്റെ ഔദ്യോഗിക ആര്‍ട്ട് ഗാലറികളിലും ഇടം പിടിച്ചിട്ടുണ്ട്. വിദേശത്തെ ഗാലറികളിലും സൃഷ്ടികള്‍ ഉണ്ടെന്ന് കുവാമെ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.