കാശ്മീരിലും ഭീകരാക്രമണങ്ങള്‍ക്കു താലിബാനെ രംഗത്തിറക്കാനൊരുങ്ങി പാകിസ്ഥാന്‍

കാശ്മീരിലും ഭീകരാക്രമണങ്ങള്‍ക്കു താലിബാനെ രംഗത്തിറക്കാനൊരുങ്ങി പാകിസ്ഥാന്‍

ന്യൂഡല്‍ഹി :പാകിസ്ഥാനില്‍ നിന്നുള്ള പിന്തുണയോടെ കാശ്മീരിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ താലിബാനു പദ്ധതിയുള്ളതായി റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്നതിനായി പരിശീലനം ലഭിച്ച ഭീകരരെയും പാകിസ്താന്‍ താലിബാന് നല്‍കുമെന്നത് ഉള്‍പ്പെടെ നിര്‍ണ്ണായക വിവരങ്ങള്‍ വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 'ടൈംസ് നൗ' പുറത്തുവിട്ടു.

അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങള്‍ പിടിച്ചടക്കുന്നതിനായി താലിബാനെ പാക് ഭീകരര്‍ സഹായിച്ചെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇതില്‍ നേരിട്ട് പങ്കുണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാന് തുടര്‍ന്നും പാകിസ്ഥാന്‍ സഹായം നല്‍കുന്നുണ്ട് എന്ന റിപ്പോര്‍ട്ട് ലഭിച്ചത്.ഒളിച്ചുനിന്നിരുന്ന താലിബാന്‍ തീവ്രവാദ സംഘടനയ്ക്ക് യുഎസും നാറ്റോയും പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെയാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിക്കാന്‍ ഔപചാരികമായി കഴിഞ്ഞതെന്ന ചോദ്യവുമായി നിരവധി വിശകലനങ്ങള്‍ നടക്കുന്നുണ്ട്.

ടൈംസ് നൗവിന്റെ നികുഞ്ച് ഗാര്‍ഗ് കണ്ടെന്നു പറയുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍, പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകര സംഘടനകളായ ജെയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) എന്നിവ താലിബാന്‍ ഭീകരരെ പരിശീലിപ്പിക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തി. അഫ്ഗാനിസ്ഥാനുമപ്പുറം കാശ്മീരും ഈ സംയുക്ത നീക്കത്തിന്റെ ലക്ഷ്യമാണ്.

രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നതു ശരിയെങ്കില്‍ ജെഇഎം, എല്‍ഇടി എന്നിവയുടെ പരിശീലന ക്യാമ്പുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിത്തുടങ്ങി. പാകിസ്ഥാന്റെ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സി(ഐഎസ്‌ഐ) നെ എതിര്‍ക്കുന്ന താലിബാന്‍ വിഭാഗത്തെ ഒതുക്കി വിന്യസിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസന്‍ പ്രവിശ്യ കേഡര്‍ രൂപികരിക്കും.എല്‍ഇടി, ജെഇഎം എന്നിവയുടെ സംയോജിത കമാന്‍ഡില്‍ തീവ്രവാദികളെ ഉള്‍പ്പെടുത്തും.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്‌ഐ പ്രവര്‍ത്തകര്‍ എല്‍ഇടി, ജെഇഎം ശൃംഖലകള്‍ രൂപപ്പെടുത്തി താലിബാനെ സഹായിക്കും.താലിബാനെ ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ പരിശീലനം ലഭിച്ച കേഡര്‍മാരെ നല്‍കും. അഫ്ഗാനിസ്ഥാനിലെയും കശ്മീരിലെയും പ്രവര്‍ത്തനങ്ങള്‍ക്കായി ലഷ്‌കര്‍ മേലധികാരികളായ ഹാഫിസ് സയീദ്, സാക്കിര്‍ റഹ്മാന്‍ ലഖ്വി എന്നിവര്‍ ഫണ്ട് ശേഖരിക്കും.അതേസമയം, അഫ്ഗാനിസ്ഥാനിലെ ലഷ്‌കര്‍ ഇടപെടല്‍ അതിന്റെ ജിഹാദി അവകാശ വാദങ്ങളില്‍ ഒതുങ്ങുമെന്ന നിരീക്ഷണമാണ് റിപ്പോര്‍ട്ടിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.