എഐ എന്‍ജിനിയറിങ്‌ സര്‍വീസില്‍ തൊഴിൽ അവസരം

എഐ എന്‍ജിനിയറിങ്‌ സര്‍വീസില്‍  തൊഴിൽ അവസരം

എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ എഐ എന്‍ജിനിയറിങ് സര്‍വീസ് ലിമിറ്റഡില്‍ അക്കൗണ്ട് ഓഫീസര്‍/അസിസ്റ്റന്റ് (18) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തപാല്‍വഴി അപേക്ഷകൾ സമർപ്പിക്കാം.

ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഫിക്സഡ് ടേം എംപ്ലോയ്മെന്റ് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. അക്കൗണ്ട്സ് ഓഫീസര്‍ (6), അക്കൗണ്ട്സ് അസിസ്റ്റന്റ് (12) എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 23, വിശദവിവരത്തിന് www.airindia.in

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്റ് ഓഫീസര്‍, ചീഫ് (ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പ്ലേസ്മെന്റ്) തസ്തികകളില്‍ നിയമനം നടത്തും. വിശദവിവരത്തിന് www.iimk.ac.in


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.