അഫ്ഗാനില്‍ ക്രിസ്ത്യന്‍ പൗരനെ ജീവനോടെ തൊലിയുരിച്ച് തൂണില്‍ തൂക്കിയിട്ടതായി മുന്‍ യു. എസ്. പ്രതിനിധി സഭാംഗം

അഫ്ഗാനില്‍ ക്രിസ്ത്യന്‍ പൗരനെ ജീവനോടെ തൊലിയുരിച്ച് തൂണില്‍ തൂക്കിയിട്ടതായി മുന്‍ യു. എസ്. പ്രതിനിധി സഭാംഗം

വാഷിങ്ടണ്‍ :താലിബാന്‍ ഭീകരര്‍ ഒരു ക്രിസ്ത്യന്‍ അഫ്ഗാനിയെ ജീവനോടെ തൊലിയുരിച്ച് തൂണില്‍ തൂക്കിയിട്ട സംഭവത്തിന്റെ വിവരങ്ങളുമായി മുന്‍ അമേരിക്കന്‍ പ്രതിനിധി സഭാംഗമായ മാര്‍ക്ക് വാക്കര്‍ ലോകത്തെ ഞെട്ടിച്ചു. അമേരിക്കന്‍ റേഡിയോ അവതാരകനായ ടോഡ് സ്റ്റാര്‍ണസിന് നല്‍കിയ അഭിമുഖത്തിലാണ് പെന്തക്കോസ്ത് സഭയിലെ പാസ്റ്റര്‍ കൂടിയായ മാര്‍ക്ക് വാക്കര്‍ അഫ്ഗാനിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പീഡനത്തെക്കുറിച്ച് സംസാരിച്ചത്. കടുത്ത ഭീഷണി നിലനില്‍ക്കുമ്പോഴും അവിടുത്തെ ക്രൈസ്തവ പുരോഹിതര്‍ ജനങ്ങളുടെ അരികിലെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കടുത്ത ആശങ്ക നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജീവനോടെ തൊലിയുരിച്ച സംഭവം നടന്നതെന്ന് വാക്കര്‍ വിശദീകരിച്ചു. ക്രൈസ്തവ വിശ്വാസം കൈവിടണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളുടെ മുന്നിലിട്ടാണ് അവരുടെ ഒരു അമ്മാവനെ കൊടും ക്രൂരതയ്ക്കു താലിബാന്‍ വിധേയനാക്കിയതെന്നാണ് തനിക്ക് കിട്ടിയ വിവരം. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ഏറ്റവും ഭയങ്കരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അഫ്ഗാന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുടെ വാരാന്ത്യ ആരാധനകളില്‍ അഞ്ച് മിനിറ്റ് നീക്കിവയ്ക്കണം. സ്ഥിതി അത്രയേറെ ഗുരുതരമാണ്.'- അമേരിക്കയിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തോട് വാക്കര്‍ അഭ്യര്‍ത്ഥിച്ചു.

ഈ വിശദാംശങ്ങള്‍ എങ്ങനെയാണ് അദ്ദേഹത്തിനു കിട്ടിയതെന്ന് ചോദിച്ചപ്പോള്‍, മാര്‍ക്ക് വാക്കര്‍ പറഞ്ഞു: 'എനിക്ക് അതിന്റെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ല.' എന്നാല്‍ ഇപ്പോഴും അവിടെ ജോലി ചെയ്യുന്ന ചില ആളുകളുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ബന്ധത്തിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നതെന്ന് വാക്കര്‍ സൂചിപ്പിച്ചു. പ്രതികാര നടപടികളില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും, താലിബാന്‍ കഴിഞ്ഞ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരെ വീടുതോറും കയറി തിരയുന്നുണ്ട്.

ഭീകരാന്തരീക്ഷത്തിനിടയില്‍, താലിബാന്‍ വാതിലില്‍ മുട്ടിയപ്പോള്‍ ലൈറ്റുകള്‍ അണച്ച് ചെറിയ കുട്ടികളുടെ വായ മൂടിക്കെട്ടി ബാത്ത് റൂമിനുള്ളില്‍ കയറിയിരുന്ന സംഭവം കാബൂളിലെ തന്റെ കുടുംബാംഗങ്ങള്‍ വിവരിച്ച കാര്യം അഫ്ഗാനു പുറത്തുള്ള ഒരാള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു,ജര്‍മ്മന്‍ മാധ്യമ പ്രവര്‍ത്തകന്റെ കുടുംബാംഗത്തെ ഭീകരര്‍ വധിച്ചു. താലിബാന്‍ പോരാളികള്‍ വീടുതോറും തെരച്ചില്‍ നടത്തിയതിനിടെ മറ്റൊരു ബന്ധുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്തുള്ള ദൃശ്യങ്ങള്‍ അരാജകത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു.


അതേസമയം, താലിബാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുമെന്നും അംഗങ്ങള്‍ നടത്തിയ പ്രതികാരത്തിന്റെയും അതിക്രമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കുമെന്നും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് ആവര്‍ത്തിച്ചു പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.