സിഡ്‌നി: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നു പ്രാബല്യത്തിലാക്കിയ ലോക്ക് ഡൗണിനെതിരെ ഓസ്‌ട്രേലിയയില്‍ തീവ്ര പ്രതിഷേധം. മെല്‍ബണില്‍ നാലായിരത്തോളം വരുന്ന പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. സംഘര്‍ഷം മുറുകിയതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.
മുന്‍ കുറ്റകൃത്യങ്ങളില്‍ റിമാന്‍ഡിലുള്ള ചിലര്‍ ഉള്‍പ്പെടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത 218 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ 5,452 ഓസ്‌ട്രേല്യന്‍ ഡോളര്‍ പിഴയടയ്ക്കണമെന്ന് പോലീസ് വ്യക്തമാക്കി. മെല്‍ബണിലെ പ്രതിഷേധം 20 വര്‍ഷത്തിനിടയില്‍ നഗരം കണ്ട ഏറ്റവും അക്രമാസക്തമായ ഒന്നായിരുന്നുവെന്ന് വിക്ടോറിയയിലെ ചീഫ് പോലീസ് കമ്മീഷണര്‍ ഷെയ്ന്‍ പാറ്റണ്‍ പറഞ്ഞു.
അക്രമാസക്തമായി മാറിയ ജനക്കൂട്ടത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ മാരകമല്ലാത്ത ആയുധങ്ങള്‍ ഉപയോഗിക്കുകയല്ലാതെ തന്റെ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ലെന്ന് കമ്മീഷണര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രതിഷേധത്തിനിടെ ആദ്യമായാണ് പോലീസ് കുരുമുളക് സ്‌പ്രേ പോലുള്ള പ്രതിരോധ തന്ത്രങ്ങള്‍ ഉപയോഗിച്ചത്.പ്രതിഷേധം നിയന്ത്രിക്കാന്‍ 700 ല്‍ അധികം വിക്ടോറിയന്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.സിഡ്നിയിലും പ്രതിഷേധം ശക്തമായിരുന്നു.
ആള്‍ക്കൂട്ടത്തിലെ ചിലരുടെ പെരുമാറ്റം ഏറ്റവും അക്രമാസക്തമായിരുന്നുവെന്ന്് പാറ്റണ്‍ പറഞ്ഞു.'ഏറ്റുമുട്ടാനും ആക്രമിക്കാനും' സ്ഫോടകവസ്തുക്കളുമായാണ് ചിലര്‍ വന്നത്.പരിക്കേറ്റ ഒന്‍പത് ഓഫീസര്‍മാരില്‍ എട്ട് പേര്‍ക്ക് ആശുപത്രി വിടാനായെങ്കിലും ഒരാള്‍ കൂടുതല്‍ പരിശോധനയ്ക്കായി അവിടെ തുടരുകയാണ്.25 നും 40 നും ഇടയില്‍ പ്രായമുള്ള കോപാകുലരായ പുരുഷന്മാരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഏറെയുമെന്നാണ് പോലീസിന്റെ നിരീക്ഷണം
പോലീസിന്റെ നിരീക്ഷണം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.