വാഷിംഗ്ടണ്‍ :ഭീകര വാദം തടയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തിവയ്ക്കണമെന്ന് അഫ്ഗാനില്‍ നിന്ന് പലായനം ചെയത് പോപ് ഗായിക ആര്യാനാ സയീദ്. ഇക്കാര്യം പ്രസിഡന്റ് ബൈഡന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ അഭ്യര്‍ത്ഥിച്ചു.
താലിബാന്‍ ക്രൂരതകള്‍ തുടരുക തന്നെ ചെയ്യുമെന്ന് അഫ്ഗാന്‍ പോപ് ഗായിക ഉറപ്പു പറഞ്ഞു. തന്റെ രാജ്യം കൊടും ഭീകരരുടെ പിടിയിലാണ്. സ്ത്രീകളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്നും 36 കാരിയായ ആര്യാന പറഞ്ഞു. അമേരിക്ക നടത്തിയ ആദ്യ രക്ഷാപ്രവര്‍ത്തനത്തില്‍ സി-17 വിമാനത്തില്‍ ഒരുവിധം കയറിക്കൂടിയതാണ് താനെന്നും ആര്യാന അറിയിച്ചു.
താലിബാന്റെ യഥാര്‍ത്ഥ മുഖമെന്താണെന്ന് തങ്ങള്‍ 20 വര്‍ഷം മുമ്പ് കണ്ടതാണ്. ജനങ്ങളെല്ലാം അവരുടെ ക്രൂരതകള്‍ അനുഭവിച്ചവരാണ്. കൊടുംഭീകരരാണ് താലിബാനികള്‍. ഒരു ലോകരാജ്യവും ഇവരെ അംഗീകരിക്കാന്‍ പോകുന്നില്ല. ലോക രാജ്യങ്ങള്‍ അഫ്ഗാനെ ഈ ഭീകരരരുടെ കയ്യിലേക്ക് എറിഞ്ഞുകൊടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല- പ്രശസ്ത ഗായിക രേഖപ്പെടുത്തി.
താലിബാന്‍ നിരവധി പ്രസ്താവനകള്‍ ഇറക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നാണ് അവകാശവാദം. എന്നാല്‍ ബുര്‍ഖയ്ക്കും ഹിജാബിനുമകത്തുള്ള സ്ത്രീയെ മാത്രമാണ് അവര്‍ അംഗീകരിക്കുക. അതിനപ്പുറം ഒരു സ്വാതന്ത്ര്യവും പൊതുരംഗത്തെ പ്രാതിനിധ്യവും അവര്‍ അനുവദിക്കില്ലെന്നും ആര്യാന പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.