വാഷിംഗ്ടണ്‍: കാബൂളില്‍ നിന്നും പൗരന്മാരേയും അഫ്ഗാനികളേയും രക്ഷപെടുത്തുന്ന പ്രവര്‍ത്തനം അതിവേഗത്തിലാക്കി അമേരിക്ക. ഇന്നലെ മാത്രം പതിനായിരത്തി തൊള്ളായിരം പേരെ രക്ഷപ്പെടുത്തിയതായി വൈറ്റ്ഹൗസാണ് അറിയച്ചു.അമേരിക്കന്‍ വ്യോമസേനയാണ് കാബൂളില്‍ നിന്ന് ഇവരെ പുറത്തെത്തിച്ചത്. രാവിലെ 3 മണി മുതല്‍ തുടങ്ങിയ രക്ഷാദൗത്യം വൈകിട്ട് 3 മണിവരെ തുടര്‍ന്നതായും അമേരിക്ക അറിയിച്ചു.
വ്യോമസേന നടത്തിയത് അതിവേഗ നീക്കങ്ങളായിരുന്നു. ഇതുവരെ വ്യോമസേനയ്ക്ക് 48,000 പേരെ അഫ്ഗാനില്‍ നിന്നും പുറത്തെത്തി ക്കാനായിട്ടുണ്ട്. ഓഗസ്റ്റ് 14നാണ് ആദ്യ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്കന്‍ പൗരന്മാര്‍ക്കൊപ്പം വിസ അപേക്ഷ നല്‍കിയവരേയുമാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചത്. എന്നാല്‍ കാബൂള്‍ പിടിച്ച താലിബാനില്‍ നിന്ന് രക്ഷപെടാന്‍ വിമാനത്താവളത്തില്‍ അഭയം തേടിയ മറ്റുള്ളവരെയും പുറത്തെത്തിക്കുക എന്ന ദൗത്യവും പൂര്‍ത്തിയാക്കുകയാണിപ്പോള്‍.
താലിബാന്‍ സമ്മര്‍ദ്ദം ശക്തമാക്കിയതും കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പുണ്ടായതുമാണ് സൈനിക നീക്കം ശക്തമാക്കാന്‍ കാരണം. വൈറ്റ് ഹൗസ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൈക്ക് ഗ്വിന്നാണ് വിവരങ്ങള്‍ നല്‍കിയത്.ഓഗസ്റ്റ് 31 വരെയാണ് അമേരിക്കയ്ക്ക് ഇതിനായി താലിബാന്‍ സമയം അനുവദിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു.
സി-17 വിമാനങ്ങളുപയോഗിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ വ്യോമസേനയിലെ 1500 പേരാണ് കാബൂള്‍ വിമാനത്താ വളത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 എന്നത് അമേരിക്ക മറക്കുകയാണെന്നും അതിനേക്കാള്‍ മുന്നേ സൈനിക പിന്മാറ്റവും രക്ഷാ ദൗത്യവും പൂര്‍ത്തിയാക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം ചെയര്‍മാന്‍ ആദം ക്ലിഫ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.