ഇതിലും മികച്ചൊരു വിവാഹ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം: വീഡിയോ

ഇതിലും മികച്ചൊരു വിവാഹ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം: വീഡിയോ

 സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വീഡിയോകള്‍ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഇതു തന്നെയാണ് സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യത ഇത്രമേല്‍ വര്‍ധിപ്പിച്ചതും. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു സര്‍പ്രൈസ് വീഡിയോ.

വിവാഹ ദിനത്തില്‍ വരന്‍ വധുവിന് നല്‍കിയതാണ് ഈ സര്‍പ്രൈസ്. നിഷ്‌കളങ്കത നിറഞ്ഞ മുഖവുമായി ഒരുപറ്റം കുരുന്നുകള്‍ വിവാഹ വേദിയിലേക്ക് നടന്നു വരികയാണ്. ഇവരെ നോക്കി വധി നിറചിരിയോടെ മിഴി നിറയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഡൗണ്‍സിന്‍ഡ്രോം ബോധിച്ച അഴസ്ഥയിലുള്ളതാണ് ഈ കുട്ടികള്‍. വധു ആവട്ടെ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവരുടെ ടീച്ചറും.

വിവാഹ മോതിരവും കൈയില്‍ പിടിച്ചാണ് കുരുന്നുകള്‍ വധുവിന്റേയും വരന്റേയും അരികിലേക്ക് നടന്നു വരുന്നത്. കുട്ടികളെ കണ്ടപ്പോള്‍അ അത്ഭുതപ്പെടുകയായിരുന്നു വധു. കുഞ്ഞുങ്ങളെ കെട്ടിപിടിച്ച് അവര്‍ക്ക് മുത്തം നല്‍കുകയും ചെയ്യുന്നുണ്ട് വധു. വരനാണ് ഇങ്ങനൊരു സര്‍പ്രൈസ് ഒരുക്കിയത്. നിരവധി പേര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നുണ്ട്.

ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ആ കുഞ്ഞുങ്ങളുടെ മുഖത്തെ ചിരിയും സന്തോഷവുമെല്ലാം ആരുടേയും മനസ്സു നിറയ്ക്കും. ഇതിലും മികച്ചൊരു വിവാഹ സമ്മാനം ഇല്ല എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.