സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ,രാജ്യത്തെ ഡ്രഗ് കൺട്രോളർ -ഡിജിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ,രാജ്യത്തെ ഡ്രഗ് കൺട്രോളർ -ഡിജിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി

ഓക്സ്ഫോർഡ് സർവകലാശാലയുടെ കോവിഷീൽഡ് വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡ്രഗ് കൺട്രോളർ - ഡിജിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി .അടുത്ത ആഴ്ച മുതൽ ഇന്ത്യയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനിരിക്കെയാണ് ഇത് . യുകെയിലെ

വാക്സിൻ സ്വീകർത്താക്കളിൽ ഒരാൾ പ്രതികൂല ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നുള്ള മുൻകരുതൽ നടപടിയായിട്ടാണ് നാല് രാജ്യങ്ങളിൽ വാക്‌സിനുള്ള പരീക്ഷണങ്ങൾ നിർത്തിവച്ചത് ,എന്നാൽ വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രതികൂല ലക്ഷണങ്ങൾ ഉണ്ടായത് എന്ന് ഇതുവരെ തെളിഞ്ഞിട്ടുമില്ല .

എന്തുകൊണ്ടാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണങ്ങളുമായി മുന്നേറുന്നതെന്നും യുകെയിലെ രോഗിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് അയയ്ക്കാത്തത് എന്തുകൊണ്ടാണെന്നും ഡ്രഗ്സ് റെഗുലേറ്റർ ജനറൽ ഓഫ് ഇന്ത്യ ചോദിച്ചിട്ടുണ്ട് .

ഓക്സ്ഫോർഡ് സർവകലാശാലയും ഫാർമ ഭീമനായ അസ്ട്രസെനെക്കയും സംയുക്തമായി വികസിപ്പിച്ചെടുക്കുന്നു കോവിഷീൽഡിന്റെ മൂന്നാം ഘട്ട ട്രയലിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വോളന്റിയർമാരെ ചേർക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്ന അവസരത്തിലാണ് DGCI യുടെ ഈ ഇടപെടൽ .17 സൈറ്റുകളിലായി 1,600 ഓളം പേർക്ക് വാക്സിൻ പരിശോധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു

 "ഞങ്ങൾ ഡിസിജിഐയുടെ നിർദ്ദേശപ്രകാരം പോകുന്നു, ഇതുവരെ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്താൻ പറഞ്ഞിട്ടില്ല. ഡിസിജിഐക്ക് എന്തെങ്കിലും സുരക്ഷാ ആശങ്കകൾ ഉണ്ടെങ്കിൽ, ഞങ്ങൾ അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും ചെയ്യും." എന്ന് ബുധനാഴ്ച വൈകുന്നേരം സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു,

ഇന്ത്യൻ പരീക്ഷണങ്ങൾ തുടരുകയാണെന്നും തങ്ങൾക്ക് യാതൊരു പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും പൂനെ ആസ്ഥാനമായുള്ള വാക്‌സിൻ നിർമ്മാതാവ് കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിൽ പറഞ്ഞു. യുകെ പരീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും എന്നാൽ കൂടുതൽ അവലോകനത്തിനായി അവ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.