വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനത്തില്‍ ആദര സൂചകമായി സ്റ്റാമ്പ് ഇറക്കി യു എന്‍

 വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനത്തില്‍ ആദര സൂചകമായി സ്റ്റാമ്പ് ഇറക്കി യു എന്‍


യുണൈറ്റഡ് നേഷന്‍സ്:വിശുദ്ധ മദര്‍ തെരേസയോടുള്ള ആദരസൂചകമായി വിശുദ്ധയുടെ 111-ാം ജന്മദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ സ്റ്റാമ്പ് പുറത്തിറക്കി. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി സ്റ്റാമ്പിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചു.


വ്യാഴാഴ്ചയായിരുന്നു അഗതികളുടെ അമ്മയെന്നറിയപ്പെടുന്ന മദര്‍ തെരേസയുടെ പിറന്നാള്‍. 'എല്ലാവര്‍ക്കും മഹത്തായ കാര്യങ്ങള്‍ ചെയ്യാനാവില്ല, എന്നാല്‍ മഹത്തായ സ്‌നേഹത്തോടെ നമുക്ക് ചെറിയ കാര്യങ്ങള്‍ ചെയ്യാനാവും': മദര്‍ തെരേസയുടെ ഈ വാക്കുകളും സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.