ബര്‍മിങ്ഹാം: ഹോളിവുഡിലെ വീരേതിഹാസ നായകനായ സൂപ്പര്‍താരം ടോം ക്രൂയ്‌സിന്റെ ബി.എം.ഡബ്ല്യു കാര്‍ തട്ടിയടുത്ത മോഷ്ടാക്കള്‍ അതിലുണ്ടായിരുന്ന ലക്ഷക്കണക്കിനു യൂറോയുടെ വസ്തുക്കള്‍ അപഹരിച്ചു. മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി യു.കെയിലെ ബര്‍മിങ്ഹാമിലുള്ള അദ്ദേഹത്തിന്റെ കാര്‍ ഗ്രാന്‍ഡ് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് കാണാതായത്. കാര്‍ മാത്രം തിരിച്ചുകിട്ടി.
വലിയ കവര്‍ച്ചക്കാണ് ക്രൂയ്‌സ ഇരയായിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തി?െന്റ ബോഡിഗാര്‍ഡിന്റെ ചുമതലയിലുള്ളഒരു കോടി രൂപയോളം വില മതിക്കുന്ന ബി.എം.ഡബ്ല്യു എക്‌സ് 7 കാറും അതിലുള്ള സാധനങ്ങളുമാണ് മോഷ്?ടാക്കള്‍ അടിച്ചു മാറ്റിക്കൊണ്ടുപോയത്. ഉപേക്ഷിക്കപ്പെട്ട് കാര്‍ ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണമുള്ളതിനാല്‍ യു.കെ പൊലീസിന് വൈകാതെ തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍, കാറിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്ടമായി.
ഗ്രാന്‍ഡ് ഹോട്ടലിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത സമയത്താണ് മോഷ്ടാക്കള്‍ എല്ലാം ആസൂത്രണം ചെയ്തത്. അവിടെ വെച്ച് സ്‌കാനര്‍ ഉപയോഗിച്ച് കാറിന്റെ ഇഗ്‌നിഷന്‍ ഫോബില്‍ നിന്ന് സിഗ്‌നല്‍ ക്ലോണ്‍ ചെയ്യാന്‍ മോഷ്ടാക്കള്‍ക്കു സാധ്യമായി. ഗ്രാന്‍ഡ് ഹോട്ടലിന്റെ സുരക്ഷാ പിഴവില്‍ നടന്‍ കോപാകുലനായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ ബര്‍മിങ്ഹാം ഷോപ്പിങ് സെന്ററില്‍ മിഷന്‍ ഇംപോസിബിള്‍ 7-ന്റെ ചിത്രീകരണത്തിലായിരുന്നു താരം.ഷോപ്പിങ് സെന്റര്‍ താല്‍ക്കാലികമായി ഒഴിപ്പിച്ച് അബുദബി വിമാനത്താവളമാക്കി രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്.
1981 ല്‍ ഹോളിവുഡിലെത്തി ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു 59 കാരനായ മിഷന്‍ ഇംപോസിബിള്‍ നായകന്‍.കഴിഞ്ഞ ദിവസം ടോം ക്രൂയ്‌സ് ബര്‍മിങ്ഹാമിലെ തന്റെ റേസ്റ്റാറന്റില്‍ വന്ന് ചിക്കന്‍ ടിക്ക മൂക്കു മുട്ടെ കഴിച്ചതിന്റെ വിവരണവുമായി ഇന്ത്യാക്കാരനായ അഷ സാമൂഹിക മാധ്യമങ്ങളില്‍ 'സഹതാര'മായിരുന്നു. സൂപ്പര്‍താരം കറി ആവര്‍ത്തിച്ച് വാങ്ങിക്കഴിച്ചെന്ന് അഷ അഭിമാനപൂര്‍വം രേഖപ്പെടുത്തി.താരം തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് രണ്ട് പോലീസ് സേനാംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.