മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിനിരയാക്കിയ ആറ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിനിരയാക്കിയ ആറ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ ആറ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു.നാലു പേരെ തമിഴ്‌നാട്ടില്‍ നിന്നും രണ്ടു പേരെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടിലാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ ഇരുപത്തിരണ്ട് വയസുകാരി എം.ബി.എ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.

നാല് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ മൈസൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നും ഇതില്‍ മൂന്നുപേര്‍ മലയാളികളാണെന്നും ഒരാള്‍ തമിഴ്നാട് സ്വദേശിയാണെന്നും പോലീസ് പറയുന്നു. എന്നാല്‍ ആറുപേരടങ്ങുന്ന സംഘമാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

മൈസൂരുവില്‍ പഠിക്കുന്ന പ്രതികള്‍ സംഭവത്തിനുശേഷം കടന്നുകളയുകയായിരുന്നു. അടുത്തദിവസം കോളേജില്‍ നടന്ന പരീക്ഷയ്ക്കും ഇവര്‍ ഹാജരായിരുന്നില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

പ്രതികളെ കണ്ടെത്താനായി കര്‍ണാടകയില്‍നിന്നുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികള്‍ തമിഴ്നാട്ടില്‍ നിന്നും മുബൈയില്‍ നിന്നും പിടിയിലായെന്ന വിവരം പുറത്തു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.