ന്യൂഡല്‍ഹി: ഹരിയാനയിലെ 'സര്‍ക്കാര്‍ വോട്ട് ചോരി' വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി കാണിച്ച ബി. ഗോപാല കൃഷ്ണന്റെ വീഡിയോ വ്യാജമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ട് ചേര്‍ക്കലുമായി ബന്ധപ്പെട്ട് ബി. ഗോപാല കൃഷ്ണന്‍ മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ ആണ് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചത്.
എന്നാല്‍ വോട്ട് തട്ടിപ്പുകള്‍ തുറന്ന് കാണിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി നല്‍കവെയാണ് മന്ത്രി റിജിജു ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് വാദിച്ചത്.
'ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിച്ച മണ്ഡലങ്ങളില്‍ ഞങ്ങള്‍ ജമ്മു കാശ്മീരില്‍ നിന്നും ആളെ കൊണ്ടു വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവും ഇല്ല' എന്നാണ് ബി. ഗോപാല കൃഷ്ണന്‍ വിഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജമായി നിര്‍മിച്ച വിഡിയോ ആണെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നല്‍കാതെ രാഹുല്‍ ഗാന്ധി കരയുകയാണെന്നും കിരണ്‍ റിജിജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വോട്ടര്‍ പട്ടിക എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കില്‍ അറിയിക്കാന്‍ വ്യവസ്ഥയുണ്ട്. എസ്‌ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറില്‍ രാഹുല്‍ വന്ന് പ്രചാരണം നടത്തിയ ശേഷം സ്ഥാനാര്‍ത്ഥികള്‍ തോല്‍വി ഭയക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.