കൊച്ചി: അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. അഞ്ജു(29) എന്ന യുവതിയാണ് ആറു വയസുകാരി ചിന്നു, മൂന്നു വയസുള്ള കുഞ്ചു എന്നീ കുരുന്നുകളെ ചേര്‍ത്തു നിര്‍ത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
സംഭവമറിഞ്ഞെത്തിയ അയല്‍വാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എല്‍.എഫ്. ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.