ഇലോന്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലും വരുന്നു

ഇലോന്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലും വരുന്നു

മുംബൈ: ഇലോന്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലും വരുന്നു. അമേരിക്കക്കാരനായ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതു സംബന്ധിച്ച അനുമതിപത്രങ്ങള്‍ക്കായുള്ള നടപടികളിലാണെന്ന് മസ്‌ക് ട്വിറ്ററില്‍ വ്യക്തമാക്കി.

ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല തീര്‍ത്ത് ആഗോള ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കുകയാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യം വെക്കുന്നത്. സ്‌പേസ് എക്‌സ് 2019ലാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം അമേരിക്കയില്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി മാസത്തില്‍ 99 ഡോളര്‍ നിരക്കില്‍ ബീറ്റ പ്രോഗ്രാം തുറന്നു നല്‍കി.

ഇതിന് ശേഷം 1700 സാറ്റലൈറ്റുകള്‍ സ്‌പേസ് എക്‌സ് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം ടെര്‍മിനലുകളും ഉപയോക്താക്കള്‍ക്ക് ഇവര്‍ ഇതിനോടകം അയച്ചു നല്‍കിയിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം ടെര്‍മിനലുകള്‍ക്ക് ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്.

സ്റ്റാര്‍ലിങ്കിന്റെ ബീറ്റ ഉപയോക്താക്കളില്‍ പലരും സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയൊന്നും എത്തിപ്പെടാത്ത ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരാണ്. വൈഫൈ റൂട്ടര്‍, പവര്‍ സപ്ലൈ, കേബിളുകള്‍, മൗണ്ടിംഗ് ട്രൈപോഡ് എന്നിവയടങ്ങുന്ന സ്റ്റാര്‍ട്ടിങ് കിറ്റിന് 499 ഡോളറാണ് സ്‌പേസ് എക്‌സ് ഈടാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.