ഭീകര വാദികളെ അതിര്‍ത്തി കടന്നും ആക്രമിക്കുമെന്ന മുന്നറിയിപ്പു നല്‍കി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ഭീകര വാദികളെ അതിര്‍ത്തി കടന്നും ആക്രമിക്കുമെന്ന മുന്നറിയിപ്പു നല്‍കി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ഗാന്ധിനഗര്‍: 2014ല്‍ നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഭീകരര്‍ക്ക് ഭയമാണ്. ഗുജറാത്തിലെ കെവാഡിയയില്‍ സംസ്ഥാന ബി.ജെ.പി. പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരവാദികള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല വേണ്ടി വന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന വ്യക്തമായ സന്ദേശം ഉറി ആക്രമണത്തിനു ശേഷം നാം ലോകത്തിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

എന്തു സംഭവിച്ചാലും നാം ഭീകരരെ വെറുതെവിടില്ല. മോഡിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് നമ്മുടെ വലിയൊരു നേട്ടമാണ്. ഭീകരര്‍ക്കെല്ലാം ബി.ജെ.പി. സര്‍ക്കാരിനെ ഭയമാണെന്നാണ് തോന്നുന്നത്. അതൊരു ചെറിയ കാര്യമല്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.