പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 10 പ്രൈം വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന വിധമാണ് റെഡ്മി 10 പ്രൈം രൂപകല്‍പ്പന ചെയ്തത്.
അതേസമയം 50 എംപി ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായാണ് റെഡ്മി ഇറക്കുന്നത്. ബേസ് മോഡലിന് 12,499 രൂപയാണ് വില. നാലുജിബിയാണ് റാം. 64 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുണ്ട്. ആറ് ജിബി റാമുള്ള മോഡലിന് 14,999 രൂപയാണ് വില. 128 ജിബി വരെയാണ് എക്‌സ്പാന്‍ബിള്‍ മെമ്മറി. മൂന്ന് നിറങ്ങളിലാണ് ഇത് ഇറക്കിയത്. സെപ്റ്റംബര്‍ ഏഴുമുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റഫോമായ ആമസോണില്‍ നിന്നും ഷിയോമിയുടെ ഔദ്യോഗിക ഇ സ്റ്റോറില്‍ നിന്നും ഫോണ്‍ വാങ്ങിക്കാന്‍ സാധിക്കും.
6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍, ഫുള്‍ എച്ച്‌ഡി റെസല്യൂഷന്‍, 50 മെഗാപിക്‌സല്‍ റെസല്യൂഷനുള്ള ക്വാഡ് റിയര്‍ ക്യാമറ, എട്ട് എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍, തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളും ഫോണില്‍ ലഭ്യമാണ്. സെല്‍ഫി ക്യാമറ എട്ട് എംപിയാണ്. ഫോട്ടോ എടുക്കുന്നതിന് നിരവധി ഓപ്ഷനുകളുണ്ട്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള ഫോണിന് കരുത്തു പകരുന്നത് മീഡിയ ടെക് ഹീലിയോ ജി88 പ്രോസസറാണ്. ആറായിരം എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ക്രമീച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.