പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍; തീരുമാനം നിര്‍ണായകമാകും

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍; തീരുമാനം നിര്‍ണായകമാകും

ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തലില്‍ എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പെഗാസസ് വിഷയത്തില്‍ സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന് ബംഗാള്‍ ജുഡീഷ്യല്‍ സമിതി കേസില്‍ ചീഫ് ജസ്റ്റിസ് സൂചന നല്‍കിയിരുന്നു.

സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. അത്തരമൊരു സമിതിയെ ഹര്‍ജിക്കാര്‍ പിന്തുണക്കുന്നില്ല. എന്തായാലും സുപ്രീംകോടതി തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.