വാഷിങ്ടണ്‍: ചൈനക്ക് താലിബാനുമായി പ്രശ്നങ്ങളുണ്ടെന്നും അവരുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണ് രാജ്യമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. താലിബാന് ചൈനയില്‍ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.
ചൈനയെ പോലെ തന്നെ പാകിസ്താന്, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും താലിബാനുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താനില്‍ താലിബാന് അധികാരത്തിലെത്തുന്നതിന് ഏതാനം ആഴ്ചകള്‍ക്ക് മുൻപ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗാനി ബറാദറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ ഇറ്റലി, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി 20 രാജ്യങ്ങള്‍ അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും താലിബാന്‍ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.