പൗരോഹിത്യം സ്വീകരിച്ച സുഹൃത്തിന് ആശംസകള്‍ അറിയിച്ച് ചലച്ചിത്ര നടി അനുശ്രീ. ചടങ്ങിന്റെ ചിത്രങ്ങളും വൈകാരികമായ കുറിപ്പും നടി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലര്‍ന്ന ഒരുപാട് മുഖങ്ങള്‍ അവിടെ കണ്ടു. അതിനെല്ലാം ഒടുവില്‍ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് സാക്ഷിയാകാന്‍ കഴിഞ്ഞു. ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും അനുശ്രീ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
സച്ചുവേ...
ഒരുപാട് സന്തോഷം..
ഒരുപാട് അഭിമാനം..
കാരണം എത്രത്തോളം വര്‍ഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് ഞാന്‍ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലര്‍ന്ന ഒരുപാട് മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. അതിനെല്ലാം ഒടുവില്‍ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി.
നിന്നെ ഓര്‍ത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കും. കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ.. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേര്‍ന്ന് നിന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിനക്ക് കഴിയട്ടെ. ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.