ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തു പകരാന്‍ പത്ത് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉടനെത്തും

 ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തു പകരാന്‍ പത്ത് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉടനെത്തും

പാരിസ്: പത്ത് റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി ഉടന്‍ തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. 2022 ജനുവരി മാസത്തോടെ കരാര്‍ പ്രകാരമുള്ള മുഴുവന്‍ വിമാനങ്ങളുമെത്തും. ഇതുവരെ ഫ്രാന്‍സ് 26 എണ്ണമാണ് കൈമാറിയത്.ഇന്ത്യയെ മേഖലയിലെ ഏറ്റവും കരുത്തുറ്റ സൈനിക വിഭാഗമാക്കി മാറ്റിക്കൊണ്ടാണ് റഫാലുകള്‍ വ്യോമസേനയുടെ ഭാഗമായത്.

മാസത്തില്‍ മൂന്നെണ്ണം എന്ന കണക്കിലാണ് വിമാനങ്ങളെത്തുകയെന്ന് ഫ്രഞ്ച് വിദേശകാര്യവകുപ്പ് അറിയിച്ചു.ഫ്രാന്‍സ് നല്‍കാമെന്ന് ഏറ്റ 36 യുദ്ധ വിമാനങ്ങളുടെ കരാര്‍ 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഫ്രാന്‍സിന്റെ ഉറപ്പ്. വരുന്ന നവംബറിലാണ് പത്തില്‍ മൂന്നെണ്ണം എത്തുന്നത്. ഡിസംബറിലും ജനുവരിയിലുമായി ബാക്കി ഏഴെണ്ണവും.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുഗുണമായ മെറ്റ്യോര്‍ മിസൈലുകളാണുള്ളത്. ഇതിനൊപ്പം റേഡിയോ ആള്‍ട്ടീമീറ്റര്‍, ലോ ബാന്റ് സിഗ്‌നല്‍ ജാമര്‍, ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, ഹൈ ആള്‍ട്ടിറ്റിയൂഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട് അപ്, സിന്തറ്റിക് അപ്പറേച്ചര്‍ റഡാര്‍, കരയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്ന റഡാര്‍, ഇന്‍ഫ്രാറെഡ് ട്രാക്കിംഗ്, ഹെല്‍മെറ്റ് മൗണ്ടഡ് ഡിസ്പ്ലേ, മിസൈല്‍ മുന്നറിയിപ്പ് സംവിധാനം എന്നിവ ഇന്ത്യന്‍ സാഹചര്യങ്ങളെ കണക്കാക്കി പരിഷ്‌ക്കരിച്ചിട്ടുമുണ്ട്.

മൂന്ന് കേന്ദ്രങ്ങളിലായിട്ടാണ് നിലവില്‍ റഫാല്‍ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന അണിനിരത്തിയിട്ടുള്ളത്. പടിഞ്ഞാറന്‍ വ്യോമ താവളമായ അംബാലയിലും കിഴക്കന്‍ മേഖലയിലെ ഹഷീമാരയിലും ജാംനഗറിലും. ഇന്ത്യയുടെ ആവശ്യപ്രകാരം 13 സാങ്കേതികവിദ്യകള്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട് റഫാലില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.