കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങുകള്‍ റദ്ദാക്കിയത് ധൂര്‍ത്ത് ഒഴിവാക്കാനാണെന്ന താലിബാന്റെ വാദം ശരിയല്ലെന്നും താലിബാനും സഖ്യകക്ഷികളും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് യഥാര്‍ത്ഥ കാരണമെന്നും റിപ്പോര്‍ട്ട്. അമേരിക്കയും, നാറ്റോ സഖ്യകക്ഷികളും ദോഹ വഴി നടത്തിയ സമ്മര്‍ദ്ദവും താലിബാന്റെ തീരുമാനത്തിനു കാരണമായെന്നാണ് സൂചന.
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണ വാര്‍ഷികമായ സെപ്റ്റംബര്‍ 11ന് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടത്താനായിരുന്നു താലിബാന്‍ പദ്ധതിയിട്ടിരുന്നത്. ചടങ്ങിലേക്ക് റഷ്യ, ഇറാന്‍, ചൈന, ഖത്തര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു.അതേസമയം, ഭീകരാക്രമണ വാര്‍ഷികാഘോഷമാക്കി സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുന്നതു മാറരുതെന്ന ആശയത്തിന് നേതൃത്വത്തിലെ ചിലരുടെ എതിര്‍പ്പിനിടയിലും സ്വീകാര്യത ലഭിച്ചു.
താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ആഘോഷങ്ങള്‍ നടത്തുവാനുള്ള തീരുമാനത്തെ അമേരിക്കയും, നാറ്റോ സഖ്യകക്ഷികളും എതിര്‍ത്തിരുന്നു. സത്യപ്രതിജ്ഞ നടത്തുന്നതില്‍നിന്നു പിന്മാറാന്‍ താലിബാന് നിര്‍ദേശം നല്‍കണമെന്ന് അമേരിക്കയുള്‍പ്പെടെ ഖത്തറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് റഷ്യയും അറിയിച്ചു.
ഇതിനിടെ, പാകിസ്ഥാനെ താലിബാന്‍ വിമര്‍ശിച്ചതിലൂടെയും നേതൃനിരയിലെ ഭിന്നത പുറത്തുവന്നു.ലോകരാജ്യങ്ങള്‍ക്കിടയില്‍ താലിബാന് നിലനിന്നിരുന്ന മതിപ്പ് പാകിസ്ഥാന്‍ നശിപ്പിച്ചുയെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മുല്ല ഫസല്‍ പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെയാണ് വിമര്‍ശനം പുറത്തായത്. സര്‍ക്കാര്‍ രൂപീകരണത്തിലും ക്യാബിനറ്റ് പദവികളിലും പാകിസ്ഥാന്‍ നടത്തുന്ന ഇടപെടലിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നതും, ഐഎസ്ഐ തലവന്റെ നിക്കങ്ങള്‍ വെളിപ്പെടുത്തുന്നതുമാണ് ശബ്ദ സന്ദേശം.സ്വന്തം ആള്‍ക്കാരെ നിര്‍ണ്ണായക സ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഐഎസ്ഐ നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.