ഗോഡ്‌സേയുടെ പ്രസംഗം പൊലീസിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍; എസ്‌ഐക്ക് താക്കീത്

ഗോഡ്‌സേയുടെ പ്രസംഗം പൊലീസിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍; എസ്‌ഐക്ക് താക്കീത്

തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് താക്കീത്.

പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് എസ് ഐ രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം പോസ്റ്റ്‌ ചെയ്തത്.
മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ വന്നതിനെ കുറിച്ച്‌ വകുപ്പ് തലത്തില്‍ അന്വേഷണം നടന്നിരുന്നു.

എന്നാൽ അബദ്ധം പറ്റിയതാണെന്ന എസ്‌ഐയുടെ വിശദീകരണത്തെ തുടര്‍ന്നാണ് താക്കീത് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.