കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ ഇന്ന് രാവിലെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി എത്തിയത്. ഉച്ചവരെ ജലീല്‍ ഇഡി ഓഫീസില്‍ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, നയതന്ത്ര മാര്‍ഗത്തിലെത്തിയ മതഗ്രന്ഥങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയില്‍നിന്നും ഇഡി ചോദിച്ചറിഞ്ഞത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. വളരെ രഹസ്യമായാണ് മന്ത്രി ഇഡി ഓഫീസില്‍ എത്തിയത്. ആലപ്പുഴ അരൂരില്‍ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലേക്ക് പോയത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് തിരിച്ച് അരൂരിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനത്തില്‍ മലപ്പുറത്തേക്ക് മടങ്ങി.
വ്യാഴാഴ്ച വൈകിട്ട് ജലീല്‍ ആലുവയില്‍ എത്തിയിരുന്നു. ഇവിടെനിന്നും രാവിലെ അരൂരില്‍ എത്തി സ്വകാര്യ വാഹനത്തില്‍ കൊച്ചിയിലേക്കുപോയി. എന്‍ഫോഴ്സ്മെന്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും ജലീലില്‍ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.