ഷൈലജയ്ക്ക് പേരാവൂര്‍, ശ്യാമളയ്ക്ക് തളിപ്പറമ്പ്; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

 ഷൈലജയ്ക്ക് പേരാവൂര്‍, ശ്യാമളയ്ക്ക് തളിപ്പറമ്പ്; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ സിറ്റിങ് മണ്ഡലമായ മട്ടന്നൂരില്‍ നിന്ന് മാറി പേരാവൂരില്‍ മത്സരിക്കും. നിലവിലെ സീറ്റായ മട്ടന്നൂര്‍ വീണ്ടും നല്‍കാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഷൈലജ പേരാവൂരില്‍ മത്സരിക്കാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് പേരാവൂരില്‍ നിലവില്‍ ജനപ്രതിനിധി. വരുന്ന തിരഞ്ഞെടുപ്പിലും സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. 2006 ല്‍ ശൈലജ പേരാവൂരില്‍ നിന്നും വിജയിച്ചിട്ടുണ്ട്.

ഷൈലജ മാറുന്നതോടെ, സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സ്ഥാനാര്‍ത്ഥിയാകും. തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണായിരുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വിജയിച്ച തലശേരിയില്‍ കാരായി രാജന്‍ മത്സരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.