സ്ത്രീ സുരക്ഷയ്ക്ക് മുംബൈ പൊലീസ് സ്റ്റേഷനുകളില്‍ 'നിര്‍ഭയ സ്ക്വാഡ്' വരുന്നു

സ്ത്രീ സുരക്ഷയ്ക്ക് മുംബൈ പൊലീസ് സ്റ്റേഷനുകളില്‍ 'നിര്‍ഭയ സ്ക്വാഡ്' വരുന്നു

മുംബൈ: സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മുംബൈയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ഭയ സ്ക്വാഡ് വരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചത്

പഠനത്തിനും ജോലിക്കും പുറത്തുപോകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നിരവധി അതിക്രമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നാഗര്‍ലെ വ്യക്തമാക്കി.

“സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ബഹുമാനം നേടിക്കൊടുക്കുക, നിയമത്തെ കുറിച്ച്‌ ബോധവാന്മാരാക്കുക, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്നിവയാണ് നിര്‍ഭയ സ്ക്വാഡിന്‍റെ ലക്ഷ്യം” എന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.