മാഡ്രിഡ്: സ്‌പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപിലെ ലാ പാമയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ദ്വീപിന്റെ തെക്കുള്ള കുംബ്രെ വിയ്യ ദേശീയോദ്യാനത്തിലെ അഗ്‌നിപര്‍വ്വതമാണ് ഞായറാഴ്ച്ച പൊട്ടിത്തെറിച്ചത്. സമീപത്തെ നാലു ഗ്രാമങ്ങളിലെ വീടുകള്‍ ഒഴിപ്പിച്ചു. 500 ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്.
അഞ്ച് ചാലുകളായി ലാവ ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ പത്തുമീറ്റര്‍ വീതിയുള്ള ചാല്‍ അഗ്‌നിപര്‍വതത്തിനു താഴെ ഒഴുകിയെത്തി നൂറോളം വീടുകളും കൃഷിയും നശിപ്പിച്ചു. 50 വര്‍ഷം മുന്‍പും കുംബ്രെ വിയ്യ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.
85,000 ജനസംഖ്യയുള്ള ലാ പാമ, സ്‌പെയിനിലെ കാനറി ദ്വീപസമൂഹത്തിലെ എട്ട് ദ്വീപുകളില്‍ ഒന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.