റെക്കോര്‍ഡ് നിറവില്‍ മിതാലി; 20000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിത ക്യാപ്റ്റന്‍

റെക്കോര്‍ഡ് നിറവില്‍ മിതാലി; 20000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിത ക്യാപ്റ്റന്‍

ന്യുഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡുകൂടി നേടി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. കരിയറില്‍ 20000 റണ്‍സ് നേടിയാണ് മിതാലി റെക്കോര്‍ഡ് കുറിച്ചത്. നിലവില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് മിതാലി രാജ്.

ഓസ്ട്രേലിയക്കെതിരായി ഇന്ന് നടന്ന ഏകദിന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയാണ് മിതാലി 20000 റണ്‍സ് എന്ന നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായ അഞ്ചാമത്തെ അര്‍ധസെഞ്ച്വറിയാണ് ഇന്നത്തെ കൂടി ചേര്‍ത്ത് മിതാലി രാജ് നേടിയത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയന്‍ വനിതകളോട് പരാജയപ്പെട്ടു. മത്സരത്തില്‍ മിതാലി രാജ് 61 റണ്‍സ് എടുത്ത് പുറത്തായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.