ആപേക്ഷിക സിദ്ധാന്തത്തെപ്പറ്റി ഐന്‍സ്റ്റീന്‍ എഴുതിയ കുറിപ്പുകള്‍ ലേലത്തിന് വയ്ക്കുന്നു

ആപേക്ഷിക സിദ്ധാന്തത്തെപ്പറ്റി ഐന്‍സ്റ്റീന്‍ എഴുതിയ കുറിപ്പുകള്‍ ലേലത്തിന് വയ്ക്കുന്നു

പാരീസ്: വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബേര്‍ട്ട് ഐന്‍സ്റ്റീന്റെ കൈയെഴുത്തു പ്രതി ലേലത്തിന് വെക്കുന്നു. ആപേക്ഷിക സിദ്ധാന്തം രചിക്കാന്‍ നടത്തിയ കണക്കുകൂട്ടലുകളുടെ കൈയെഴുത്തു പ്രതിയാണ് ലേലത്തിന് വെയ്ക്കുന്നത്. ബുധന്റെ ഭ്രമണ പഥത്തിലുണ്ടാകുന്ന വ്യതിചലനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകളാണിത്.

1913 ജൂണിനും 1914-നും ഇടയില്‍ സ്വിസ് എന്‍ജിനിയര്‍ മൈക്കല്‍ ബെസോയുമായി ചേര്‍ന്ന് ഐന്‍സ്റ്റീന്‍ തയ്യാറാക്കിയ രേഖ ആപേക്ഷിക സിദ്ധാന്തത്തില്‍ ഏറ്റവും നിര്‍ണായകമെന്നു കരുതുന്നവയാണ്. 54 പേജുകളുള്ള കൈയെഴുത്തു പ്രതിയില്‍ 26 പേജ് ഐന്‍സ്റ്റീനും 25 എണ്ണം ബെസോയും എഴുതിയവയാണ്. മൂന്നു പേജുകള്‍ ഇരുവരും ചേര്‍ന്നെഴുതിയതും.

സമവാക്യങ്ങളും കണക്കു കൂട്ടലുകളുമാണ് ഇതിലുള്ളത്. കൂടാതെ വെട്ടും തിരുത്തുമുണ്ട്. ഐന്‍സ്റ്റീന്റെ ഇതുവരെ ലേലത്തില്‍ വെച്ച കൈയെഴുത്തു പ്രതികളില്‍ ഏറ്റവും മൂല്യമുള്ളതാണിത്. നവംബര്‍ 23ന് പാരീസില്‍ ഓഗട്ട്‌സ് കമ്പനിയാണിത് ലേലത്തിനു വെക്കുന്നത്. ഏകദേശം 26 കോടി ലഭിക്കുമെന്നാണ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.