പ്രശ്‌നം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: വാക്‌സിന്‍ വിഷയത്തില്‍ വിശദീകരണവുമായി ബ്രിട്ടന്‍

പ്രശ്‌നം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: വാക്‌സിന്‍ വിഷയത്തില്‍ വിശദീകരണവുമായി ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യന്‍ വാക്‌സിന്‍ അംഗീകരിക്കാത്ത സംഭവത്തില്‍ വിശദീകരണം നല്‍കി ബ്രിട്ടന്‍. ഇന്ത്യയിലെ വാക്‌സിനല്ല പ്രശ്‌നം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റാണെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷ്ണറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ നല്‍കിയ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ നിലപാട്. ഇന്ത്യയില്‍ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയാലും യുകെയില്‍ എത്തുന്നവര്‍ക്ക് പത്ത് ദിവസം നിര്‍ബന്ധിത ക്വറന്റീന്‍ ഏര്‍പ്പെടുത്തുന്നതാണ് യുകെ യാത്രച്ചട്ടം. ഇത് ഒക്ടോബര്‍ നാല് മുതലാണ് നിലവില്‍ വരുക.

ബ്രിട്ടീഷ് മനദണ്ഡ പ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യയില്‍ വാക്‌സിന്‍ എടുത്താല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ എടുത്തയാളുടെ വയസാണ് നല്‍കുന്നത്. ഇതാണ് യുകെ ഉന്നയിക്കുന്ന വിഷയം. സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ പത്ത് ദിവസം നിര്‍ബന്ധിത ക്വറന്റീന്‍ ഏര്‍പ്പെടുത്തുന്നത് പിന്‍വലിക്കൂ എന്ന നിലപാടിലാണ് ബ്രിട്ടന്‍.

അതേസമയം രണ്ട് ഡോസ് കൊവിഷീല്‍ഡ് അംഗീകരിക്കില്ലെന്ന നിര്‍ദേശം യുകെ പിന്‍വലിച്ചിരുന്നു. രണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.