കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ഇറ്റലിയിലേക്കും യാത്രാനുമതി

കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ഇറ്റലിയിലേക്കും യാത്രാനുമതി

റോം: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നല്‍കി യൂറോപ്യന്‍ രാജ്യമായ ഇറ്റലി. റോമിലെ ഇന്ത്യന്‍ എംബസിയാണ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. കോമിര്‍നാറ്റി ഫൈസര്‍, മോഡേണ, വാക്സര്‍വ്രിയ ആസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകളാണ് ഇതുവരെ ഇറ്റലി അംഗീകരിച്ചിരുന്നത്. ഇപ്പോള്‍ കോവിഷീല്‍ഡും ഈ പട്ടികയില്‍ ഇടംനേടി. ഇതോടെ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇന്ത്യക്കാര്‍ക്ക് ഇറ്റലിയിലേക്കു യാത്ര സാധ്യമാകും. ഇവര്‍ക്ക് ഗ്രീന്‍ പാസിന് അര്‍ഹതയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയയും ഇറ്റാലിയന്‍ മന്ത്രി റോബര്‍ട്ടോ സ്‌പെറാന്‍സയും തമ്മിലുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് കോവിഷീല്‍ഡ് അംഗീകരിച്ചത്.

ഇതോടെ കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ 19 ആയി. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലന്‍ഡ്, അയര്‍ലാന്‍ഡ്, ലാത്വിയ, നെതര്‍ലാന്‍ഡ്‌സ്, റൊമാനിയ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവയാണ് കോവിഷീല്‍ഡ് അംഗീകരിച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍.

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് നവംബര്‍ മുതല്‍ യു.എസും യാത്രാനുമതി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.