വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി മടങ്ങുക രാജ്യത്തിന് വിലമതിക്കാനാകാത്ത നിധിശേഖരവുമായി. യുഎസില്‍ നിന്ന് ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട 157 പുരാവസ്തുക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി  രാജ്യത്തെത്തിക്കുക. അമൂല്യമായ പുരാവസ്തു ശേഖരം ഇന്ത്യക്ക് കൈമാറുന്നതില്‍ പ്രധാനമന്ത്രി  ബൈഡന്‍ ഭരണകൂടത്തെ നന്ദി അറിയിച്ചു.
 
അമൂല്യങ്ങളായ പുരാവസ്തുക്കളുടെ മോഷണം, അനധികൃത വ്യാപാരം, കടത്ത് എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ബൈഡനും അറിയിച്ചു.
 
157 പുരാവസ്തുക്കളുടെ പട്ടികയില്‍ പത്താം നൂറ്റാണ്ടില്‍ മണല്‍ക്കല്ലില്‍ തീര്‍ത്ത രേവന്തയുടെ 8.5 സെന്റിമീറ്റര്‍ വരെ പ്രതിമ, 12 ാം നൂറ്റാണ്ടിലെ അതിമനോഹരമായ നടരാജ വെങ്കല പ്രതിമ എന്നിവയും ഉള്‍പ്പെടുന്നു. കൂടുതല്‍ ശേഖരങ്ങള്‍ 11-14 നൂറ്റാണ്ടിലേതാണ്. ബിസി 2000 കാലഘട്ടത്തിലെയും രണ്ടാം നൂറ്റാണ്ടിലെയും ചെമ്പ്, ടെറാക്കോട്ട ശില്‍പങ്ങളും ഉള്‍പ്പെടുന്നു. 45 ശില്‍പങ്ങള്‍ ബിസി കാലഘട്ടത്തിലേതാണ്. 71 ശില്‍പങ്ങള്‍ സാംസ്‌കാരികവും ബാക്കി ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ലക്ഷ്മി നാരായണ, ബുദ്ധന്‍, വിഷ്ണു, ശിവ പാര്‍വതി, ജൈന തീര്‍ത്ഥങ്കരര്‍, കങ്കാല മൂര്‍ത്തി, ബ്രഹ്മി, നന്ദികേശ തുടങ്ങിയവരുടെ പ്രതിമകളാണ് ഏറെയും. കല്ലിലും ടെറാക്കോട്ടയിലും ലോഹങ്ങളിലുമാണ് പ്രതിമകള്‍ തീര്‍ത്തിരിക്കുന്നത്. അതിപുരാതനവും ബിസി 2000ത്തിലുള്ളതുമായ 45 ശില്‍പങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.
 
ബ്രഹ്മാവ്, രഥം ഓടിക്കുന്ന സൂര്യന്‍, വിഷ്ണു, അദ്ദേഹത്തിന്റെ ഭാര്യമാര്‍, ശിവന്‍ ദക്ഷിണാമൂര്‍ത്തി, നൃത്തം ചെയ്യുന്ന ഗണപതി മുതലായവയാണ് അതില്‍ പ്രധാനം. ബുദ്ധന്‍, ബോധിസത്വ മജുശ്രീ, താര എന്നീ പ്രതിമകള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടതും ജൈന തീര്‍ത്ഥങ്കര, പദ്മാസന തീര്‍ത്ഥങ്കര, ജൈന ചൗബിസി എന്നിവ ജൈനമതവുമായി ബന്ധപ്പെട്ടതുമാണ്. മതവുമായി ബന്ധമില്ലാത്ത സമഭംഗയിലെ ദമ്പതികള്‍, ചൗരി വഹിക്കുന്നയാള്‍, ഡ്രം വായിക്കുന്ന സ്ത്രീ എന്നിവയുമുണ്ട്.
 
രാജ്യത്തിന് വിലമതിക്കാനാകാത്ത ശേഖരമാണ് അമേരിക്കയില്‍ നിന്ന് ലഭിച്ചതെന്നും ഇന്ത്യയുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള നമ്മുടെ പുരാവസ്തുക്കള്‍ തിരികെ എത്തിക്കുന്നതില്‍ മോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടരുമെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുമായി ബന്ധപ്പെട്ട ശില്‍പങ്ങളും ചിത്രങ്ങളും പുരാവസ്തുക്കളും തിരികെയെത്തിച്ചിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.