താലിബാന്‍ പിന്തുണയില്‍ അല്‍ഖ്വയ്ദ കരുത്താര്‍ജിക്കും; ഒരു വര്‍ഷത്തിനകം ഭീഷണിയാകും: മുന്നറിയിപ്പുമായി അമേരിക്കന്‍ സൈനിക മേധാവി

താലിബാന്‍ പിന്തുണയില്‍ അല്‍ഖ്വയ്ദ കരുത്താര്‍ജിക്കും; ഒരു വര്‍ഷത്തിനകം ഭീഷണിയാകും: മുന്നറിയിപ്പുമായി അമേരിക്കന്‍ സൈനിക മേധാവി

വാഷിംഗ്ടണ്‍: താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താര്‍ജിക്കുമെന്ന് അമേരിക്ക. യു എസ് സംയുക്ത സൈനിക മേധാവിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ അമേരിക്കക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി അമേരിക്കന്‍ സെനറ്റില്‍ വ്യക്തമാക്കി. സെനറ്റിന്റെ സായുധ സേനാ സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. കാല്‍ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താന്‍ ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവര്‍ക്ക് അല്‍ഖ്വയിദയുമായി ഉറ്റ ബന്ധമുണ്ട് എന്നും ജോ ബൈഡന്റെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ ഉപദേശകന്‍ കൂടിയായ മാര്‍ക് മില്ലി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.