650 ദി‍ർഹത്തിന് യുഎഇലേക്ക് മൾട്ടിപ്പിള്‍ എന്‍ട്രി വിസ, അപേക്ഷ സമർപ്പിക്കാം

650 ദി‍ർഹത്തിന് യുഎഇലേക്ക്  മൾട്ടിപ്പിള്‍ എന്‍ട്രി വിസ, അപേക്ഷ സമർപ്പിക്കാം

ദുബായ്:  അഞ്ച് വ‍ർഷത്തിനിടെ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ്. അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ടുളള നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഓഗസ്റ്റ് നാലിന് സമൂഹ മാധ്യമഅക്കൗണ്ടിലൂടെ ഫെഡറല്‍ അതോറിറ്റി വിശദീകരിച്ചിരുന്നു.

എല്ലാ രാജ്യക്കാ‍ർക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. സ്വന്തം സ്പോണ്‍സർഷിപ്പില്‍ ഇത് സാധ്യമാകും. നിലവില്‍ 30 ദിവസത്തേക്കും 90 ദിവസത്തേക്കുമാണ് ടൂറിസ്റ്റ് വിസ ലഭ്യമാകുന്നത്. www.ica.gov.ae വെബ്സൈറ്റിലൂടെയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്.



ഇ ചാനല്‍ സർവ്വീസിലെ പബ്ലിക് സർവ്വീസിലൂടെ നടപടികള്‍ ആരംഭിക്കാം. ഇതിന് ശേഷം വിസ മള്‍ട്ടിപ്പിള്‍ എന്‍ട്രിയെന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. പാസ് പോർട്ട് വിവരങ്ങള്‍ നല്‍കുക. ഫോട്ടോ,പാസ്പോർട്ട്,മെഡിക്കല്‍ ഇന്‍ഷുറന്‍സ് പകർപ്പ് എന്നിവയും അപ്ലോഡ് ചെയ്യുക. ആറുമാസക്കാലയളവിലെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് സമർപ്പിക്കണം. 4000 ഡോളറിന്‍റെ ബാലന്‍സ് വേണമെന്നും നിബന്ധനയുണ്ട്. 650 ദിർഹമാണ് ആപ്ലിക്കേഷനുളള ഫീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.