വരുന്നൂ പബ്ജിയുടെ ഇന്ത്യന്‍ മോഡല്‍

വരുന്നൂ പബ്ജിയുടെ ഇന്ത്യന്‍ മോഡല്‍

ബാംഗളുരു: പബ്ജിയുടെ ഇന്ത്യന്‍ മോഡല്‍ എന്ന പേരില്‍ പ്രഖ്യാപിച്ച ഗെയിം ‘ഫൗജി’ നവംബറില്‍ എത്തും. ഗെയിമിന്റെ നിര്‍മ്മാതാക്കളായ എന്‍കോര്‍ ഗെയിംസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പബ്ജി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് ബംഗളൂരു കേന്ദ്രമായുള്ള കമ്പനി ഫൗജി ഗെയിം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഗെയിമിന്റെ ആദ്യ ലെവല്‍ ഗാല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഫൗജി.

അതേസമയം, ഗെയിമിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഗെയിമിന്റെ ടീസർ ഇറങ്ങിയിട്ടുണ്ട്. പബ്ജി രാജ്യത്ത് നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍കോര്‍ ഗെയിംസ് കോ-ഫൗണ്ടര്‍ വിശാല്‍ ഗൊണ്ടാല്‍ ഫൗജി പ്രഖ്യാപിച്ചത്.

മാസങ്ങള്‍ക്കുള്ളില്‍ ഗെയിം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. 20 കോടിയിലധികം ആളുകള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഗെയിമില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ഭാരത് കെ വീര്‍ ട്രസ്റ്റിലേക്ക് എന്ന് നൽകും എന്നും വിശാൽ ഗോണ്ടാൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.