ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും ദീപശിഖാ പ്രയാണവും

ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും ദീപശിഖാ പ്രയാണവും

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ഭക്തസംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 75 വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനവും ദീപശിഖാ പ്രയാണവും നാളെ മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും. രാവിലെ 10 ന് മോനിപ്പള്ളിയില്‍ നടത്തപ്പെടുന്ന കൃതജ്ഞതാ ബലിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികനും സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മ്മികരുമാകും. തുടര്‍ന്ന് കോട്ടയം അതിരൂപതാംഗമായ മോണ്‍. പീറ്റര്‍ ഊരാളുങ്കല്‍ അച്ചന്റെ കബറിടത്തിങ്കല്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കും.

തുടര്‍ന്നു നടത്തപ്പെടുന്ന പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ജൂബിലി ബാനര്‍ പ്രകാശനവും ജൂബിലി പതാക കൈമാറ്റവും യോഗത്തില്‍ വച്ചു നടത്തപ്പെടും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുക്കും.

കൊച്ചുത്രേസ്യ പുണ്യവതിയെ പ്രകീർത്തിക്കുന്ന മനോഹരമായ ഗാനം കേൾക്കുന്നതിന് ഈ ലിങ്ക് കാണുക: https://youtu.be/s5eBA4r4VaE


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.