പെറുവിലെ 600 വര്‍ഷം പഴക്കമുള്ള പുല്ലു പാലങ്ങള്‍ ഇന്നും സ്‌ട്രോംഗ്

പെറുവിലെ 600 വര്‍ഷം പഴക്കമുള്ള പുല്ലു പാലങ്ങള്‍ ഇന്നും സ്‌ട്രോംഗ്

നടന്നു പോകുമ്പോള്‍ വഴിയരികിലെ പുല്ല് ചവിട്ടിയരച്ചുപോകുന്നതാണ് നമ്മുടെയൊക്കെ പതിവ്. എന്നാല്‍ പുല്ലിനെ വെറും പുല്ലായി കരുതാതെ അതു കൊണ്ട് പാലം നിര്‍മ്മിച്ച് അദ്ഭുതപ്പെടുത്തുകയാണ് പെറു. വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നാണ് ഇവിടുത്തെ പുല്ലു പാലങ്ങള്‍. പെറുവിലെ കസ്‌കോ പ്രവിശ്യയിലെ അപുരിമാക് നദിക്ക് മുകളിലായി നിര്‍മ്മിച്ചിരിക്കുന്ന പുല്ലു പാലമാണ് ക്യൂസ്വാച്ചാക്ക.

പാലം അറ്റകുറ്റപ്പണിക്കായുള്ള കയറുകള്‍ നിര്‍മിക്കുന്നു.

600 വര്‍ഷം പഴക്കമുള്ള ഈ പാലം പൂര്‍ണമായും കൈകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്‍ക ഗോത്രക്കാരാണ് ഇത്തരം പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പെറുവില്‍ ധാരാളം ലഭ്യമായിട്ടുള്ള 'ഖോയ ഇച്ചു' എന്നൊരിനം പുല്‍ച്ചെടി കൊണ്ടാണ് ഈ പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ കെട്ടുകളായി ഉപയോഗിക്കുമ്പോള്‍ ഖോയ ഇച്ചു എന്ന പുല്‍ച്ചെടിക്ക് നല്ല ബലമുണ്ടെന്ന് മനസിലാക്കിയാണ് ഇവര്‍ പാലം നിര്‍മ്മിക്കാന്‍ ഇത് ഉപയോഗിച്ചത്. പുല്ല് ആദ്യം കല്ലുകൊണ്ട് അടിച്ച് വെള്ളത്തില്‍ നനച്ചാണ് മയം വരുത്തുന്നത്.

മലയിടുക്കുകള്‍ക്കും നദികള്‍ക്കും കുറുകെ നിര്‍മ്മിച്ച ഇത്തരം പാലങ്ങള്‍ യാത്രകള്‍ സുഗമമാക്കാനായിരുന്നു ഇക്കൂട്ടര്‍ ആശ്രയിച്ചിരുന്നത്. ഇന്‍ക സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്കിന്റെ ഭാഗമായിരുന്ന ക്യൂസ്വാച്ചാക്ക പാലം 2013-ല്‍ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. വര്‍ഷം തോറും ജീവന്‍ പണയം വെച്ചാണെങ്കില്‍ കൂടി ഇവര്‍ ഈ പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നു. ക്യൂസ്വാച്ചാക്കയുടെ അറ്റകുറ്റപ്പണികള്‍ എല്ലാ വര്‍ഷവും ജൂണില്‍ ആഘോഷപൂര്‍വമാണ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.